സിദ്ധുവേട്ടൻ അവളെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.. തട്ടമിട്ടോരു മൊഞ്ചത്തി കുട്ടി. അവളോർത്തു… ഓഹ് ന്ത് സുന്ദരിയാണ് അവൾ.. അവളും ഏട്ടനോട് ഒട്ടിച്ചേർന്നു അവന്റെ വയറിനു ചുറ്റുമായി കൈ കോർത്തു നിൽക്കുന്നു .. അത് കണ്ട് ദേഷ്യവും കുശുമ്പും ല്ലാം അവളിലേക്ക് ഒന്നിച്ചെത്തി. അവളാ ഫോട്ടോ മാറ്റി ഡിയറിയിലേക്ക് കണ്ണെത്തിച്ചു.
അവളത് കയ്യിൽ എടുത്ത് ആദ്യത്തെ പേജ് മറച്ചു.
“” ഇഷ…. ❤️🩹”” ആ എഴുത്ത് കണ്ടവളിൽ ഒരു ഞെട്ടൽ….പിടച്ചിൽ..!! ഇത്രേം നാൾ താൻ കാണാൻ കാത്തിരുന്ന, ഒരു നിഴൽ കൊണ്ട് പോലും തനിക്ക് കണ്ടെത്താൻ കഴിയാഞ്ഞ, തന്റെ ജീവിതം ഇല്ലാതാക്കിയവളെ കണ്ടതും അവളാ ഡിയറി മടക്കി ആ ഫോട്ടോയിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി, അല്പനേരം അങ്ങനെ നിന്നവൾ
ക്ഷമ വീണ്ടെടുത്തു അവളാ ഡിയറി വയ്ക്കാൻ തുടങ്ങി
*******കഥ ഇനിയാണ് ആരംഭിക്കുന്നത്*******
പതിവുപോലെ ഇന്നും വഴിയിൽ വെച്ചവളുടെ കൂട്ടുകാരി കുറെ ചീത്തപ്പറഞ്ഞു, നമ്മക് അതൊരു കുത്തരിയല്ലാത്തത് കൊണ്ടും സ്റ്റിരമായത് കൊണ്ടും ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളഞ്ഞു,
“” എടാ കുറച്ചെങ്കിലും നാണമുണ്ടേൽ, നീ പോയി തൂങ്ങി ചാവ്.. “” അറത്തുമുറിച്ചതുപോലെ അവളുടെ ആ നാറി കൂട്ടുകാരി പറഞ്ഞപ്പോ അതിനെ തടുത് ഇത്രേം നേരം മൗനം പൂണ്ട ആ മൊഞ്ചത്തിപെണ്ണിന്റെ കണ്ണുകളിൽ കൂട്ടുകാരിയെ കൊല്ലാനുള്ള ദേഷ്യം..
ഇനിയരൊക്കെ ന്തൊക്കെ പറഞ്ഞാലും ആ ഒരു നോട്ടം മതിയായിരുന്നു നിക്ക് ആ സുറുമ എഴുതിയ മിഴികളുടെ അടിമയാകാൻ.
“” അതെങ്ങനെ ശെരിയാവുമെന്റെ കൂട്ടുകാരി.., ഞാഞ്ചത്താ നിന്റെ കൂട്ടുകാരിയുടെ പുറകെ നടക്കാൻ വേറെ ആരുമില്ലാണ്ടാവില്ലേ… “”
പറയുന്നതിനോടൊപ്പം ഞാൻ ആ മിഴികളിലേക്ക് നോക്കി,, ആ മിഴികൾ ഒരു നിമിഷമെന്നേ പുൽകി അകന്നു, ആ ചുണ്ടുകൾ ഒന്ന് വിറച്ചു. കവിളിണകളിൽ ചുവപ്പ് നിറഞ്ഞു. അവളൊന്ന് മന്ദാഹസിച്ചിരുന്നോ…! ഒന്നും പറയാതെ അവൾ കൂട്ടുകാരിയുടെ കയ്യും പിടിച്ചു നേരെ നടന്നു നീങ്ങി, ഞാൻ ആ പോക്ക് നോക്കി നിന്നുപോയി,
അതിങ്ങനെ ഒരു പതിവായിക്കൊണ്ടിരുന്നു.. രാവിലെ വീട്ടിൽ നിന്നും കടയിലേക്കുള്ള സാധനം കൊടുത്തിട്ട് വേണം അവളെ കാണാൻ പോകാൻ അത് കഴിഞ്ഞ് ജോലിചെയ്യുന്നിടത്തേക്കും.. ഓഹ് മനുഷ്യന്റെ ഓരോ കഷ്ടപ്പാടെ..