എനിക്ക് ജന്മനാ സംസാരശേഷിയില്ല.., ജനിച്ചപ്പോ മുതലേ ഉള്ളതാ., ആരോടും ഒന് മിണ്ടാൻ കഴിയൂല, ക്കെ കേക്കും, പക്ഷെ സംസാരിക്കാൻ ഓകുലെന്നെ..! എന്നോട് വന്ന് മിണ്ടുമ്പോളെല്ലാം ഞാൻ ഒഴിഞ്ഞു മാറിയതും, ശ്രദ്ധിക്കാതെ നടന്നതും ഇഷ്ടം ഇല്ലാത്തോണ്ടല്ല.. ഒരുപാട് ഇഷ്ടയോണ്ടാ..അപ്പൊ അടുപ്പയാ പുറകെ നടപ്പ് ഇങ്ങള് നിർത്തുന്ന് തോന്നി,പക്ഷെ ഇഷ്ടം പറയുണോന്നില്ലായിരുന്നുട്ടോ..! വെറുതെ ന്തിനാ….!!
അതാ അന്ന് ങ്ങടെ കൂടെ ഉണ്ടായിരുന്നവർ അങ്ങനെയൊക്കെ ചെയ്തിട്ടും ഞാനൊന്നും ചെയ്യാഞ്ഞേ…ന്തിനാ ഇത് പോലൊരു പൊട്ടിയെ കെട്ടി ഇങ്ങടെ കൂടെ ജീവിതം കളയുന്നെന്ന് തോന്നി.. അതാ… അതാ ഞാൻ.. സോറി… “”
അവളാകത്തു അവസാനിപ്പിച്ചു, നിറഞ്ഞ മിഴികളോടെ അവളെ നോക്കുമ്പോൾ അവളൊരു നനഞ്ഞ ചിരിയെനിക് തന്നു, അതെ നിൽപ്പ്.. അവളെന്താണെന്ന് ന്നേ കണ്ണ് കാണിച്ചതും, ഉള്ളിൽ തോന്നിയ വികാരത്തെ പുറത്തേക്ക് കാട്ടനാണ് എനിക്കപ്പോ തോന്നിയത്, ചേർത്തു പിടിച്ചവളെ…
മറുത്തൊന്ന് പറയാതെ അവൾ ന്നോട് ചേർന്ന് നിന്നു.
************************************
കാലങ്ങൾ അനുദിനം വേഗത്തിൽ ഓടികൊണ്ടിരുന്നു, അതോടൊപ്പം ഞങ്ങളുടെ സ്നേഹവും.. അവളിന്നെന്റെ എല്ലാമാണ്, ജീവിക്കുന്ന നാളുകളിൽ അവളെന്നെ ഒരു കുഞ്ഞിനെന്ന പോലെ നോക്കി, അവളിലൂടെ ഞാനെന്റെ അമ്മയെ കാണുകയായിരുന്നു. ആ സ്നേഹം വീണ്ടും തിരിച്ചറിയുകയായിരുന്നു.
വീട്ടിൽ അച്ഛൻ മാത്രമേ ഉള്ളു… ഒരു ആറ് കൊല്ലമായി അമ്മപ്പോയിട്ട്. എനിക്കെല്ലാം അമ്മയായിരുന്നു, തലക്കൊപ്പം വെയിൽ വീണാലും മൂടിപ്പുതച്ചു ഉറങ്ങിയിരുന്ന ന്നേ തല്ലി ഉണർത്തുന്ന അമ്മയുടെ ദേഷ്യം എനിക്ക് എവിടെയോ നഷ്ടമായി, കഴിക്കാൻ ചെന്നിരുന്നാൽ എല്ലാം മേശയിൽ ഒരുക്കി വെക്കുന്ന അമ്മ ഇന്നെന്റെ ഒപ്പമില്ല, ആഹാരം വാരിതരാൻ ആ കൈകളും,
വിഷമം ഉള്ളിലേക്ക് കേറുമ്പോൾ ആ മടിയിൽ തലചായിച്ചു ആ വയറിലേക്ക് മുഖം ചേർത്തുറങ്ങുമ്പോൾ ഒരു സമാധാനം ആണ്, അമ്മ ഒന്നും പറയില്ല ആന്നേരം, തലയിലെ തലോടൽ അല്ലാതെ മറ്റൊന്നുമില്ല. അമ്മക്കറിയാം ന്റെ കുട്ടിക്ക് ന്തോ പറ്റിട്ടുണ്ടെന്ന്..
അമ്മയുടെ ശബ്ദമില്ലാത്ത ആ അടുക്കള മാറാല കേറീതുടങ്ങിയിരുന്നു, ഉമ്മറത്തെ തുളസി തറയിൽ വാടി തളർന്ന അറ്റുകൾ., അതിലൊന്ന് എപ്പോളും അമ്മയുടെ മുടിയിൽ കാണും, അവയെ നോക്കിയിരുന്ന ആ ആളുടെ അഭാവം അവയും അറിഞ്ഞിട്ടുണ്ടാകാം.