ഒരെത്തും പിടിയും ഇല്ലാതെ നിന്നപ്പോളാണ് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളുടെ വീട്ടിലേക്ക് പോകാൻ തീരുമാനമെടുത്തത്. ആദ്യം അവളെ കണ്ടോന്ന് സമധാനിപ്പിക്കാം ന്നോർത്താണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്, പക്ഷെ ന്റെ കണക്കുട്ടലുകൾ തെറ്റി,
ഇനിയും ഒരു നിമിഷം പോലുമിവിടെ നില്കാൻ കഴിയില്ല ന്ന് പറഞ്ഞവൾ ന്റെയോപ്പം ഇറങ്ങി വരുകയായിരുന്നു. മറുത്തൊന്നും പറയാതെ അവളെ ചേർത്തുപ്പിടിച്ചു മുന്നോട്ടേക്ക് നടന്നു, ആ മുഖം കണ്ടാലറിയാം ഉള്ളിലെ നീറ്റൽ. പക്ഷെ ആ വരവിന് ന്റെ പെണ്ണിന്റെ ജീവന്റെ വില ഉണ്ടെന്ന് ഞാൻ അന്നേരങ്ങളിൽ അറിഞ്ഞിരുന്നില്ല.
ന്റെയോപ്പം തിരക്ക് പിടിച്ചിറങ്ങിയത് മരണത്തിലേക്കയിരുന്നല്ലോ പെണ്ണെ.,! ആശകളില്ലായിരുന്നോ നിനക്കൊരുപാട്.. സ്നേഹിച്ചു കൊതി തീർന്നിരുന്നോ നിനക്ക് ന്റെയോപ്പം, ന്നേവിട്ട് പോകരുതെന്ന് കരഞ്ഞു പറഞ്ഞതല്ലേ ഞാൻ നിന്നോട്…! ന്നിട്ടും നീ പോയി, അന്നേരം കവിളിൽ അമർത്തിയുള്ള നിന്റെ ചുടുചുംബനത്തിന്റെ അർഥം സ്നേഹമല്ല മരണമാണെന്ന് നിയെന്നെ പഠിപ്പിച്ചു. മൂക്കിലേക്ക് ഇരച്ചുകയറുന്ന ചുടു ചോരയുടെ ഗന്ധം ന്നിലെ പേടിയെ ഇരട്ടിച്ചു, അതെ നീ ന്നിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു.. തിരിച്ചൊന്ന് പുണരാൻ കാത്തിരിക്കാതെ പോക്കളഞ്ഞല്ലോ പെണ്ണെ നീ…!!
തലക്കെറ്റ അടിയിൽ കണ്ണിലാകെ ഇരുട്ട് നിറഞ്ഞു. നടന്നതെന്താണെന്നോ..നടക്കാൻ പോണതെന്താണെന്നോ ന്നുമറിയാത്ത അവസ്ഥ. ബോധം വീഴുമ്പോൾ വിട്ടകന്ന ഓർമ്മകളെ തിരിച്ചു ഉള്ളിലേക്ക് ആവാഹിക്കാൻ ഞനൊരു ശ്രമം നോക്കി. ആ കോരി ചൊരിയുന്ന മഴയത് ചോരയിൽ കുളിച്ചുകിടക്കുന്ന നിന്നെ ഞാനെങ്ങനെ മറക്കും.. ന്നിൽ വിധിക്കപ്പെട്ട ആ മരണം അറിഞ്ഞുകൊണ്ട് നീ ഏറ്റുവാങ്ങിയതെന്തിനാ..? കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകളിൽ നീ ഇപ്പോളും നിറഞ്ഞു നിൽക്കുന്നു എല്ലാത്തിലുമുപരി നിന്റെ ഓർമ്മക്ക് നിയെനിക്കായി നൽകിയ…….
*****************************************
“” മോളെ………”” പെട്ടന്ന് താഴെ നിന്നും അമ്മയുടെ സ്വരം ഉയർന്നതും, നിറഞ്ഞു തുളുമ്പിയ മിഴികൾ സ്നേഹ വീണ്ടും വീണ്ടും തുടച്ചു മാറ്റി.
ഒരുവേള ആ ബുക്കിലേക്ക് നോട്ടം വീണ്ടും പോയി.
കുറച്ച് നേരം അവൾ വെറുതെ മുന്നിലെ ഭിത്തിയിൽ നോക്കി ഇരുന്നു , ഉള്ളിൽ ഒരു കൊടും ഭാരം..!
കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്നതെല്ലാം അവളിലേക്ക് ഒരു സിനിമ കണക്കെ ഓടിമറഞ്ഞു.
പറഞ്ഞതും ചെയ്തതും കേട്ടതുമൊക്കെ തെറ്റായിരുന്നോ…! ഒരുപാട് തവണ ന്നേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വന്നതാണ് ആ പാവം. ഒരു നോക്കുകൊണ്ട് പ്പോലും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.,