“” പൊന്നു……..”” പുറകിൽ നിന്നും നിക്കുള്ള വിളിയെത്തി യെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല. ആ വിളി നാളുകളായി ഞാൻ കേൾക്കാൻ കാത്തിരുന്നതാണ് ങ്കിലും ഇന്നത് ഈ നിമിഷത്തിൽ കേൾക്കാൻ നിക്ക് കഴിയുനില്ല. സംഭരിച്ചു വെച്ച ധൈര്യമെല്ലാം എങ്ങോ പോയി.. ഞാൻ ന്ത് പറഞ്ഞു തുടങ്ങും.ആ മുഖമൊന്ന് കണ്ടല്ലോ അത് മതി..
ലിഫ്റ്റിന്റെ അടുത്തേക്ക് ഞാൻ വേഗത്തിൽ നടന്നു.. കണ്ണുകൾ നിറയുന്നുണ്ട്, ഒന്ന് തുടച്ചു മാറ്റാൻ പോലും മെനക്കേടാതെ ഞാൻ ഞാൻ ലക്ഷ്യത്തിലേക്ക് നടന്നു.
“” പൊന്നു നിക്ക്… “” ഓടിയെടുക്കുന്ന സ്വരവും കയ്യിലെ പിടുത്തവും, ഞാൻ തിരിഞ്ഞ് നോക്കിയില്ല..
“” നീ… നീ ന്നേ കാണാൻ വന്നതാണോ…? സുകണോ നിനക്ക്…?? ഏഹ്.. മോള്… മോളെവിടെ… അവളെ കൊണ്ട് വന്നില്ലേ… “”
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു, തിരിഞ്ഞു നോക്കാതെ ഞാൻ ആ നെഞ്ചിലേക്ക് ആർത്തലച്ചു വീണു.. ഒന്നും മിണ്ടിയില്ല. കരയണം നിക്ക് ആ നെഞ്ചിലെ ചൂടെറ്റ് ന്റെ സങ്കടം സ്വയം ഇല്ലാണ്ടാക്കണം. എന്നോടൊന്നും ചോദിക്കാതെ അയാൾ ന്നേ ചേർത്തു പിടിച്ചു , ന്നെയും കൊണ്ടാ വെറും നിലത്തിരുന്നു, ഒരുപാട് നേരം അതെ ഇരുപ്പ്.. കരച്ചിലിന് ഒരു അറുതി വന്നെന്ന് തോന്നിയതും തലയിൽ തലോടിയ കൈകൾ ന്റെ പുറത്തേക്ക് നീങ്ങി,
“” ഞാൻ ഒരുപാട് വേദനിപ്പിച്ചു ല്ലേ…!”” ഞാൻ ആ കിടപ്പിൽ തന്നെ ആ നെഞ്ചിലോന്ന് മുത്തി.
“” എല്ലാം വയ്ച്ചറിഞ്ഞല്ലേ നീയ്യ്..??”” ചെയുന്ന പ്രവർത്തിയിൽ മാറ്റമൊന്നും വരാതെ അയാൾ ന്നേ ഒന്നുടെ ചേർത്തുപ്പിടിച്ചു.
“” എങ്ങനെ മനസിലായി…?? “” എനിക്ക് ആചര്യം
“” തനിഹാ…! കഥയുടെ ബാക്കിയറിയാൻ അവൾ വന്നിരുന്നു.. അപ്പോ പറഞ്ഞു നിന്നെ കണ്ട കാര്യവും, ഡയറി നിന്റെകയ്യിൽ ആയിപ്പോയ കാര്യവും.””
“” ന്നിട്ട് പറഞ്ഞു കൊടുത്തോ…!”” മറുപടി പറയുന്നതിന് പകരം ആ പരുക്കൻ വിരലുകൾ ന്റെ വിരലുകളിൽ ശബ്ദംമുണ്ടാക്കി നിന്നു.
“” അതെന്തേ പറയാഞ്ഞേ.. “” അതിനു ഒന്നുമില്ലെന്ന് പറഞ്ഞു ന്റെ കഴുത്തിലേക്ക് മുഖം ചേർമ്പോൾ ഞനൊന്ന് പിടഞ്ഞു പോയി,
“” വായിച്ചാ,, നീ വരുന്ന് അറിയായിരുന്നു..? ന്നാലും ഇത്രേം നേരത്തെ ആകുന്ന് കരുതിയില്ല… “”