കാര്യം മനസിലാവാതെ വീണ്ടും മുഖം ചുളിച്ചവളുടെ കൈ ഞാൻ വിട്ടു,
“” നാളെ ന്റെ സെൽവി മോൾക്ക് ഫീസ് അടക്കാനുള്ള ലാസ്റ്റ് ഡേറ്റ് അല്ലെ.. അതല്ലേ നീ നുമ്പേ ന്നോട് ചോദിക്കാനും വന്നേ .. “”
ഞാൻ സെൽവിയുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു. മല്ലിക ഒന്നും മിണ്ടാത്തെ കണ്ണൊന്നു നനച്ചു വെളിയിലേക്ക് ഇറങ്ങി.
***********************
അവർ പോയതും വീണ്ടും ഇരുട്ടിന്റെ ഏകാന്തതയിലേക്ക് ഞാൻ വീണു, മഴ തന്റെ പ്രണയത്തെ ഒന്ന് ഷമിപ്പിച്ചതുപോലെ തോന്നുന്നു. ഇരുട്ട് തന്റെ വേഷത്തെ എടുത്തണിഞ്ഞു,മുറിയാകെ ഇരുട്ട് പടർന്നു., കാതങ്ങളപ്പുറം ആരുടെയൊക്കെയോ ഒച്ച കേൾകാം, ഞാൻ പോയൊന്ന് കുളിച്ചു, നീട്ടി വളർത്തിയ മുടിയും താടിയും ഒന്ന് തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.
വീണ്ടും പുറത്ത് നിന്നുള്ള ശബ്ദം. ആരോചകരമായി തോന്നി, ഞാൻ ഹാളിലെ ലൈറ്റ് ഇട്ടു.കഴിക്കാനായി മല്ലിക ഉണ്ടാക്കിയ ആഹാരം എടുത്ത് പ്ലേറ്റിലേക്ക് ആക്കി,
കഴിക്കാനായി തുടങ്ങുമ്പോൾ ഡോറിൽ മുട്ട് കേട്ട്, അത് ഗൗനിക്കാതെ വീണ്ടും കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് ശക്തിയിൽ കേട്ടു,
“” what the fuck…. “” പല്ലും കടിച്ചു ഞാൻ ഡോറിനരികിലേക്ക് നീങ്ങി, ആരോടൊക്കെയോ ഉള്ള ദേഷ്യം കയ്യിൽ ആവാഹിച്ചു ഞാൻ ഡോർ വലിച്ചു തുറന്നു. മുന്നിൽ കൂടി നിന്ന ആളുകളെ നോക്കി ഞാൻ ന്താണ് ന്ന് തിരക്കി,
ന്നാൽ ഷോർട്സ് മാത്രം ഇട്ട് നിന്ന ന്റെ ശരീര ഭംഗി നോക്കി നിന്ന കുറച്ച് പെണ്ണുങ്ങളെ കണ്ണിൽ പെട്ടതും ഞാൻ മുരടനക്കി, ന്നെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ് ഇവർ..ഞാൻ അങ്ങനെ പുറത്തേക്ക് ഇറങ്ങാറില്ല, രാവിലെ പോയാൽ നേരെ ഫ്ലാറ്റിലേക്ക് വരും അതാണ് കുറച്ചായുള്ള പതിവ്.
“” ചോദിച്ചത് കേട്ടില്ലേ എന്താണെന്ന്…?? “” ഞാൻ വീണ്ടും ശബ്ദം ഇരട്ടിപ്പിച്ചു. മുന്നിലേക്ക് വീണ മുടി ഞാൻ കൈകൊണ്ട് പുറകിലേക്ക് ഒതുക്കി, അവർ ആകെ വിവർശരായി,
“” സീ ഡോക്ടർ സിദ്ധാർഥ്.. ഇവിടെ റെസിഡൻസി യുടെ പ്രോഗ്രാമിന്റെ ഭാഗമായി ഈ വരുന്ന സൺഡേ ഒരു ചെറിയ പരുപാടി പ്ലാൻ ചെയ്തിട്ടുണ്ട് കമ്മറ്റി, അപ്പൊ താങ്കൾ അതിൽ പങ്കു ചേരണം ന്നറിയിക്കാൻ വന്നതാണ് ഞങ്ങൾ ..’”