ഞാൻ സൂപ്പുമായി ടിപ്പോക്ക് സമീപം ചെന്നു, അവൾക്ക് അത് കൊടുത്ത് ഞാൻ അവിടെ ആ സോഫയിൽ ഇരുന്ന് അവളെനിക്കൊപ്പമായും ഇരിപ്പുറപ്പിച്ചു,,
“” മ്മ്…….. “” അവളല്പം വായിലേക്ക് വെച്ചതും അറിയാതെ ആ കണ്ണുകൾ അടഞ്ഞു, ചുണ്ടിൽ പറ്റിയ ശകലവും നാവ് കൊണ്ട് നുണഞ്ഞവൾ ന്റെ നേരെ സൂപ്പർ ന്നൊരു ആംഗ്യം കാട്ടി. അത് കുടിച്ചോണ്ടിരിക്കുമ്പോളാണ് അവളുടെ അടുത്ത ചോദ്യം.
“” ഇതാരുടെ ഡ്രസ്സാ ഡോക്ടറെ…?? അതുമല്ല അകത്ത് നിറച്ചും ഒരു കുഞ്ഞിന്റെ ഫോട്ടോസ്.. അതാരാ….?? “”
ഞാൻ മറുപടി പറയാതെ അവൾ കുടിച്ച പാത്രവും കൊണ്ട് അടുക്കളയിലേക്ക് കയറി,
‘” തനിഹാ… ഉറങ്ങണം ന്നുണ്ടേൽ ഉറങ്ങിക്കോ ഹാളിലെ ഇടത്തെ സൈഡിൽ ഉള്ള ഒരു മുറി ഞാൻ റെഡി ആക്കി ഇട്ടിട്ടുണ്ട്.. ഞാൻ കിടക്കാൻ ഒരുപാട് ലേറ്റ് ആവും.. “”
പാത്രം കഴുകി ഒതുക്കുന്നിനിടയിൽ ഞാൻ പറഞ്ഞു ന്നാൽ മറുപടി വന്നത് തൊട്ട് പിന്നിൽ നിന്നുമാണ്.
“” മാറ് ഡോക്ടറെ ഞാചെയ്യാം… “” അവൾ മുന്നോട്ടേക് ആഞ്ഞതും ഞാൻ സ്നേഹത്തോടെ അത് വിലക്കി, അതോടെ അവൾ പിന്നൊന്നും ചോദിച്ചില്ല.
“” അല്ല ഡോക്ടറെ എനിക്ക് വേറൊരു ഡൌട്ട്…! “”
“” ഹ്മ്മ്… ഇത് ഇതുവരെ കഴിഞ്ഞില്ലെടോ തന്റെ ഡൌട്ട് ചോദിക്കല്.. മ്മ് ചോദിക്ക്.. “” ന്റെ മറുപടി കേട്ട് അവൾ ചമ്മിയപ്പോലെ തല ചൊറിഞ്ഞു.
“” ഹോസ്പിറ്റലിൽ വെച്ചോന്ന് കണ്ടാൽ പോലും മിണ്ടാത്ത, അല്ലേൽ ആരെയും നോക്കിയൊന്ന് ചിരിക്കപ്പോലും ചെയ്യാത്ത ഡോക്ടർ തന്നെയാണോ ഇതെന്ന് നിക്കൊരു ഡൌട്ട്.. “”
അവൾ ആലോചനയിൽ മുഴുകി ആയ സ്ലാബിനോട് ചേർന്നു നിന്നു.
“” ഇതാണോ തനിഹയുടെ ഡൌട്ട്…?? “”
ഞാൻ ചോദ്യം തിരിച്ചിട്ടു.
“” ഏയ് അല്ല.. ഒരു പരിചയവുമില്ലാത്ത ന്നെ വീട്ടിൽ താമസിപ്പിച്ചതിൽ ഡോക്ടർക്കൊരു പേടിയുമില്ലെന്ന് ..??””
“” ന്തിന് ഞാൻ പേടിക്കണം.. കുടിപ്പോയ താൻ ന്നെ അങ്ങ് കൊല്ലുമായിരിക്കും., ആത്രേയല്ലേ സംഭവിക്കു.. പോട്ടെന്ന് വെക്കും ഞാൻ.. “”
ഞാൻ കഴുകിയ പാത്രം എല്ലാം അടുക്കി വെച്ചു അടുക്കളയിൽ നിന്നും ഇറങ്ങി.