അങ്ങനെ എക്സാം ഓക്കെ കഴിഞ്ഞു വൺ വീക് കഴിഞ്ഞു. മിസ്സുമാർ എക്സാം റിസൾട്ട് തന്നു. ഓവേരാൾ മാർക്ക് കൂടുതൽ നേടിയത് അഞ്ജലി തന്നെ ആയിരുന്നു. എനിക്ക് 3 മാർക്ക്സ്സ് കുറവ് ആയിരുന്നു. അന്ന് വൈകുന്നേരം വരെ അവളാധികം സംസാരിച്ചില്ല. ഈവനിംഗ് കോളേജ് കഴിഞ്ഞു പോകുവാൻ നേരം അഞ്ജലി എൻ്റെ അടുത്ത് വന്നു.
അഞ്ജലി: സ്റ്റെഫി അപ്പോ ഇന്ന് മുതൽ അടുത്ത എക്സാം റിസൾട്ട് വരെ ഞാൻ പറയുന്ന കാര്യം നീ അനുസരിക്കണം കേട്ടോ.
ഞാൻ: സമ്മതിച്ചു പോയില്ലേ.
എനിക്ക് അറിയാം അവളെന്തോ ഒരു പണിയായിട്ടാണ് വരുന്നത്. ഞാൻ കുറേ കാര്യങ്ങൾ മനസ്സിൽ ഓർത്തു.ഞാനും ആൽബി ചേച്ചിയും വീട്ടിൽ എത്തി. രാത്രിയിൽ അഞ്ജലിയുടെ മെസ്സേജ് വന്നു, നാളെ റോയൽ ബ്ലൂ കളർ ഡ്രസ്സ് ഇട്ടു വേണം ചെല്ലാൻ. ഞാൻ വാർഡോബ് തുറന്നു. അതിൽ നിന്നും മാച്ച് ആയ ഡ്രസിൻ്റെ പിക് എടുത്ത് അവൾക്ക് അയച്ചു കൊടുത്തു. പിന്നെ ഒരു വോയ്സ് മെസ്സേജും.
ഞാൻ: പിക്കിൽ കളർ ഒക്കെ അല്ലേ.
അഞ്ജലി: അതെ.
പിന്നീട് അങ്ങോട്ട് വൺ വീക്ക് അവൾ പറഞ്ഞ കളറിൽ ആയിരുന്നു എൻ്റെ ഡ്രസ്സിംഗ്. പതിയെ അവൾ എൻ്റെ കൈയിൽ ഇല്ല കളർ പറയുവാൻ തുടങ്ങി, അത് ഓരോ വീക്കിൽ പുതിയ ഒരു കളർ. അവൾ അങ്ങനെ ഒരു കളർ പറഞ്ഞപ്പോൾ അത് എൻ്റെ കൈയിൽ ഇല്ലായിരുന്നു.
ഞാൻ: അഞ്ജലി നീ പറഞ്ഞ കളറിൽ എനിക്ക് ഡ്രസ്സ് ഇല്ല.
അഞ്ജലി: ആണോ, സാരമില്ല. പകരം ഒരു വേറെ ഒരു ടാസ്ക് ഞാൻ തരാം.
ഞാൻ: എന്താ അത്.
അഞ്ജലി: സാറ്റർഡേ എൻ്റെ വീട്ടിലേക്ക് വാ അപ്പോൾ പറയാം.
ഞാൻ: എനിക്ക് ആൽബി ചേച്ചിയോട് ചോദിക്കണം.
അഞ്ജലി: അങ്ങനെ ആവട്ടെ, ബട്ട് നീ വരണം കേട്ടോ ഇല്ലെങ്കിൽ എനിക്ക് വേറെ പണിഷ്മെൻ്റ് ആലോചിക്കേണ്ടി വരും.
ഞാൻ: അം.
അഞ്ജലി: എന്ന ഞാൻ ഇന്ന് ലീവാട്ടോ.. സോ വി കാൻ മീറ്റ് ഡേ ആഫ്റ്റർ ടോമോറോ.
ഞാൻ: നീ എന്താ ലീവ്.