ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 [Poker Haji]

Posted by

ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1

Ananthinte Adya Raathri Ajayanteyum Part 1 | Author : Poker Haji


“..ആ ഒരു കുട്ടിക്ക് മാത്രം ചെറുക്കൻ ഇല്ലെങ്കിൽ വേണ്ട .നിങ്ങടെ മോനേ കൊണ്ടു തന്നെ അങ്ങ് കെട്ടിക്കു വിലാസിനിയമ്മേ…”

 

ആൾ കൂട്ടത്തിൽ നിന്നും ആരോ അശരീരി പോലെ വിളിച്ചു പറഞ്ഞു….

 

“..അതെ വിലാസിനിയമ്മേ…ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ട മകന് ജോലി കിട്ടുമ്പോ കണ്ണന്റെ മുൻപിൽ അഞ്ചു പെൺകുട്ടികളുടെ കല്ല്യാണം നടത്തി കൊടുക്കാം എന്ന് നേർന്നതല്ലേ…അതിൽ ഒരു പെൺകുട്ടി മാത്രം നിറ കണ്ണുകളോടെ മടങ്ങിയാൽ നിങ്ങളുടെ മകന് തന്നാ അതിന്റെ ദോഷം കേട്ടോ …”
ഇത് കേട്ട് മറ്റൊരാൾ അത് ഏറ്റു പിടിച്ചു…..

 

“..ഇത്രേം വിശാല മനസ്സുള്ള വിലാസിനിയമ്മക്ക് ഇതും പറ്റും…അല്ലെടോ..”
“..പിന്നെ ഇല്ലാതെ.. ”

 

സംസാരം ഇത്രയും ആയതോടെ അത് കൈലാസത്തിൽ വിലാസിനിയമ്മയുടെ അഭിമാന പ്രശ്നമായി മാറി…

 

അവർ തന്റെ മകനെ നോക്കി…വീൽച്ചെയറിൽ ഇരുന്ന് തന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന ആനന്ദിന്റെ മുഖത്ത് നിന്നും വിലാസിനി കണ്ണുകളെടുത്ത് അവന്റെ പുറകിൽ വീൽചെയറിൽ പിടിച്ച് നിൽക്കുന്ന തന്റെ ഇളയ മകൻ അജയിനെ നോക്കി .അവന്റെ മുഖത്തെ ചിരിയും ‘അമ്മ ധൈര്യമായിട്ട് ഒക്കെ പറഞ്ഞൊ എന്നുള്ള അവന്റെ തലകുലുക്കലും കണ്ടപ്പോൾ അവരുടെ മനസ്സ് പൂത്തു തളിർത്തു .
“..എന്താ വിലാസിനിയമ്മെ നോക്കി നിൽക്കുന്നെ ഇനിയും ചിന്തിച്ചു നിൽക്കാൻ സമയമില്ല കേട്ടോ .മുഹൂർത്തം തീരാറായി …”

 

“..അല്ല കുറുപ്പ് ചേട്ടാ ..ഞാ… ഞാൻ അവനോടൊന്നു ചോദിച്ചു പോലുമില്ല ..”

“..അല്ല ഇനി വേറെ ആരോടാ ചോദിക്കേണ്ടത് വിലാസിനി .അവന്മാർക്ക് രണ്ടു പേർക്കും നീയൊരാളല്ലേ ഉള്ളൂ .അവന്മാരുടെ കാര്യം നീയല്ലേ തീരുമാനിക്കുന്നെ പിന്നെന്താ ഇതിലിത്ര ആലോചിക്കാനുള്ളത് …”
“..അതല്ല വിവാഹ കാര്യവും ചെറിയതൊന്നുമല്ലല്ലോ …”

Leave a Reply

Your email address will not be published. Required fields are marked *