“…..അല്ല എന്താടോ അവിടെ തന്നെ നിൽക്കുന്നത് .ഇങ്ങ് വാ… ഇവിടിരി..
“…അ.. അത് ചേട്ടാ .. ചേട്ടന് വയ്യല്ലോ അത് കൊണ്ടാ മാറി നിന്നതു .
“…ഹഹ എന്നാലും അടുത്തിരിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോടോ .
ജയ കട്ടിലിൽ ആനന്ദന്റെ അടുത്തിരുന്നു .
നീ വിഷമിക്കേണ്ട രണ്ടു മാസം കഴിയട്ടെ അതുവരെ ഇങ്ങനൊക്കെ പോകട്ടെ കേട്ടോ
“…ഊം ..
“…ഇവിടെ ടെൻഷനടിക്കാനൊന്നുമില്ല .ഇയാൾക്കിവിടെ പൂർണ സ്വാതന്ത്ര്യമാണുള്ളത് .’അമ്മ വളരെ സ്നേഹമുള്ള ആളാ .അമ്മയെ കയ്യിലെടുക്കാൻ എളുപ്പമാ .പിന്നുള്ളത് അജയാണ്, അവനെ പിന്നെ ഇയാൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ .നിങ്ങൾക്ക് പരസ്പരം അറിയാവുന്നതല്ലേ .ശരിക്കു പറഞ്ഞാൽ അവന്റെ കൂടെ ഉറപ്പാ ഈ കല്ല്യാണം നടന്നത് അറിയോ .
“… മ്മ്.. അറിയാം ..
“…ആ .. അപ്പൊ നീ ഒരു ടെൻഷനുമടിക്കേണ്ട കാര്യമില്ല .നാളെ അവൻ പോവും പിന്നെ അടുപ്പിച്ച് കിട്ടുന്ന അവധി ദിവസം നോക്കിയേ വരൂ .അപ്പൊ പിന്നെ ഇവിടെ എല്ലാ കാര്യങ്ങളും നോക്കാനായി അമ്മയ്ക്ക് നീയും നിനക്ക് അമ്മയും മാത്രം .എല്ലാ കാര്യങ്ങളും ‘അമ്മ ചെയ്തോളും നീയൊന്നു കൂടെ നിന്ന് കൊടുത്താൽ മതി കേട്ടോ .
“…മ്മ് ..ചേട്ടാ..
“…എന്താടോ..