“…അല്ല ചേട്ടനെ എനിക്കൊറ്റയ്ക്കു പിടിച്ച് പൊക്കാൻ പറ്റില്ല ..അപ്പോപ്പിന്നെ ബാത്ത് റൂമിലൊക്കെ പോകുന്നതെങ്ങനാ .
“…അതിനു നീ വിഷമിക്കേണ്ട .’അമ്മ വരും . വന്നു കേറിയ ഉടനെ നീ അതൊന്നും ചെയ്യേണ്ട കാര്യമില്ല ‘അമ്മ ചെയ്തോളും കേട്ടോ .പിന്നെ മൂത്തമോഴിക്കാൻ മുട്ടുന്ന നേരത്ത് കട്ടിലിന്റെ അടിയിൽ ഡെസ്പാൻ ഉണ്ട് അതെടുത്ത് തന്നാൽ മതി .അതിൽ ഞാനൊഴിച്ചോളാം നീ അതൊന്നു കൊണ്ട് കളഞ്ഞാൽ മാത്രം മതി .
“…മ്മ്
അവൾ കുനിഞ്ഞ് ആനന്ദിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു .ഭർത്താവിനെ സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലുമാകാതെ അവൾ വിഷമിച്ചു പോയി .ഇതിനിടയിൽ അമ്മയുടെ വിളി കേട്ട് ജയ അടുക്കളയിലേക്കു ചെന്ന് .അവിടെ മൊന്തയിൽ നിന്നും ഒരു ഗ്ളാസിലേക്കു പാൽ പകർന്നൊഴിക്കുന്ന അമ്മയെ ആണ് കണ്ടത് .അടുക്കളയിൽ പരുങ്ങി നിക്കുന്ന അവളെ വിലാസിനി ഒന്ന് നോക്കി പുഞ്ചിരിച്ചിട്ടു .. ആചാരം തെറ്റിക്കാതെ ഒരു ഗ്ലാസ് പാല് എടുത്തു അവളുടെ കയ്യിൽ കൊടുത്തു…അത് വാങ്ങുമ്പോൾ അവളുടെ കൈ വിറക്കുന്നതു വിലാസിനി കണ്ടു…
“എന്താ മോളേ…. എന്ത് പറ്റി ???”
“ഏയ്.. ഒന്നൂല്ല…”
അവൾ നിന്നു വിയർക്കുന്ന പോലെ വിലാസിനിക്ക് തോന്നി….
“മോൾക്ക് എന്തേലും പറയാനുണ്ടോ അമ്മയോട്…”
അവൾ അമ്മയെ നോക്കി…
“എനിക്ക് കയ്യും കാലും വിറക്കുന്നു…”