Dhevu 1 [Story Teller]

Posted by

ദേവു 1

Dhevu Part 1 | Story Teller


അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി …ദേവു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ മഴ ചാറുന്നുണ്ടായിരുന്നു… ചെന്നൈ മെയിൽ വരാ ൻ ഇനിയും 30 മിനുട്സ് ഉണ്ട്… പ്ലാറ്റഫോമിൽ വെയിറ്റ് ചെയ്യുമ്പോ മഴ കനത്തു… നല്ല തണുപ്പുണ്ട്…

എന്ത് പെട്ടെന്നാണ് മൂന്ന് വര്ഷം കഴിഞ്ഞത്… ആദ്യമായി ട്രെയിൻ കയറാൻ വന്നു നിന്നതു അവൾ ഓർത്തു… പിന്നീട് എത്രയെത്ര യാത്രകൾ… എംസിസി ചെന്നൈയിലെ കോളേജ് കാലം.. സുഹൃത്തുക്കൾ… ആഘോഴങ്ങൾ… നന്നായി എന്ജോയ് ചെയ്തു…

അവൾ ഇപ്പോഴും ഒരു നല്ല സ്റ്റുഡൻറ് ആയിരുന്നു… അവളുടെ സുഹൃദ് വലയത്തിൽ നിറയെ പേരുണ്ടായിരുന്നു… എന്നാലും ക്ലോസ് ആയിട്ടു ഉണ്ടായതു. ദിയയും ഹന്നയും ആണ്…

രണ്ടു ദിവസം മുമ്പാണ് ദിയ വിളിച്ചതു…

ദേവൂട്ടി… നമുക്കൊന്നു കോളേജ് വരെ പോയാലോ…???

എന്താടി.. സെര്ടിഫിക്കറ്റ്സ് വല്ലതും വന്നോ???

അതല്ലെടി… അവൾ സ്വരം താഴ്ത്തി… വരുൺ വരുന്നുണ്ട്… രണ്ടു ദിവസം കറങ്ങാനാണ്…

വരുൺ അവളുടെ ഫ്രണ്ട് ആണ്… നല്ല ചുള്ളൻ ചെക്കൻ… കോളേജിൽ നിറയെ സുന്ദരിമാർ പിറകെ നടന്നിട്ടും അവൾ എങ്ങനെയോ അവനെ വളച്ചു…

നീയും കൂടി ഉണ്ടേലെ ‘അമ്മ വീടു … പ്ളീസ് മുത്തേ … വന്നേ പറ്റു ….

അയ്യടി … നിങ്ങൾ കറങ്ങും… ഞാൻ 2 ദിവസം പോസ്റ്റ് … അല്ലെ ?? തന്നെ അങ്ങ് പോയാൽ മതി…

അല്ലെടി… ആദി വരുന്നുണ്ടു … നീ ഉണ്ടെങ്കിലേ അവൻ വരൂ എന്ന പറഞ്ഞത്…

ഞാൻ സൈലന്റ് ആയി….

എനിക്ക് ആദിയോടുള്ള ക്രഷ് അവൾക്കു അറിയാം…വരുണിന്റെ ഫ്രണ്ട് ആണ് ആദി ….ലയോളയിൽ പിജി ചെയ്യുന്നു… നല്ല തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളും നല്ല പുഞ്ചിരിയും ആയി ആദ്യം പരിചയപ്പെട്ടപ്പോഴേ അവനിൽ അവളുടെ മനസ്സ് കീഴടക്കിയിരുന്നു… ആരും നോക്കി പോകുന്ന ആകാര ഭംഗി… നല്ല ഉയരം… നല്ല ഇടപെടൽ…

പിന്നെ പലപ്പോഴും കണ്ടു മുട്ടി… യാത്രകളിലും… ചെന്നൈയിലെ കറക്കങ്ങളിലും … അവനെ കാണുമ്പോഴേ അവളുടെ മനസ്സ് തുടി കൊട്ടുമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *