ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 8 [Ann]

Posted by

വീടിനുള്ളിൽ കയറിയ ഞാൻ കണ്ടത് പുറത്ത് പോകുവാൻ റെഡിയായി നിൽക്കുന്ന അഞ്ജലിയുടെ ഡാഡിയെയും മമ്മിയെയും ആയിരുന്നു. അഞ്ജലി എന്നെ അവർക്ക് പരിചയപ്പെടുത്തി. അവർ രണ്ടു പേരും ഓഫീസിലേക്ക് ഇറങ്ങാൻ നേരം ആയിരുന്നു ഞാൻ ചെന്നത്.

വിശദമായിട്ടു പിന്നെ പരിചയപ്പെടാമെന്ന് പറഞ്ഞിട്ട് അവളുടെ പേരെൻ്റ്സ് സിറ്റൗട്ടിലേക്ക് ഇറങ്ങി, പോർച്ചിൽ കിടന്ന കാറിൻ്റെ അടുത്തേക്ക് നടന്നു. അവർ ഗേറ്റ് കടന്നു പോകുന്നത് വരെ ഞങ്ങൾ സിറ്റൗട്ടിൽ നിന്നു. കാർ ഗേറ്റ് കടന്നു പോയപ്പോൾ അഞ്ജലി ഗേറ്റ് ലോക്ക് ചെയ്യുവാൻ പോയി. അഞ്ജലി ഗേറ്റ് അകത്തു നിന്നും ലോക്ക് ചെയ്തു തിരികെ നടന്നു എൻ്റെ അടുത്ത് എത്തി.

അഞ്ജലി: അകത്തേക്ക് വാ

ഞാൻ: ആം

അകത്തു എത്തിയപ്പോൾ അവൾ എനിക്ക് ഒരു കവർ തന്നു.

ഞാൻ: എന്താ ഇത് അഞ്ജലി?

അഞ്ജലി: നീ തുറന്നു നോക്ക്

ഞാൻ കവർ തുറന്നു നോക്കി. അതിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മെയ്ഡ് ഡ്രസ് ആയിരുന്നു.

ഞാൻ: ഇത് എന്തിനാണ് അഞ്ജലി..

അഞ്ജലി: നീ ആ റൂം കണ്ടോ.. ഡിനിംഗ് ടേബിളിൻ്റെ ലെഫ്റ്റ് സൈഡിൽ ഉള്ളത്, അതു നിനക്കു ഉള്ള റൂം ആണ്. നീ പോയി ഡ്രസ് ചേഞ്ച് ചെയ്തിട്ട് വാ. യൂ ക്നൗ, യൂ ഹവ് ടൂ ഒബെയ് മീ.

ഞാൻ: ഓകെ

ഞാൻ അവൾ കാണിച്ചു തന്ന റൂമിലേക്ക് പോയി. നല്ല സ്പേസ് ഉള്ള റൂം ആയിരുന്നു അത്. ഞാൻ ഡോറ് ലോക്ക് ചെയ്ത് ഡ്രസ് ചേഞ്ച് ചെയ്തു. മെയ്ഡ് ഡ്രസ് എനിക്ക് ചേരുനുണ്ടായിയിരുന്നു. മുട്ടിനു ഒപ്പം വരെ ഇറക്കം ഉണ്ടായിരുന്നുള്ളൂ. ഞാൻ റൂമിൽ നിന്നും ഇറങ്ങി അഞ്ജലിയുടെ അടുത്തെത്തി.

അഞ്ജലി: സൂപ്പർ ആയിട്ടുണ്ട്.. ഞാൻ വിചാരിച്ചില്ല ഇത്രെയും നന്നായിട്ട് ചേരുമെന്ന്. നീ വാ എൻ്റെ റൂം മുകളിൽ ആണ്.

അഞ്ജലി എൻ്റെ മുന്നിലായി നടന്നു സ്റ്റെപ്സ് കയറി.. ഞാൻ അവളെ ഫോളോ ചെയ്തു അവളുടെ റൂമിൽ എത്തി. അതു ആകെ അലങ്കോലമായി കിടക്കുകയാണ്.

അഞ്ജലി: ഓകെ സ്റ്റെഫി.. നീ ആദ്യം റൂം ഒന്നു വൃത്തിയാക്ക്, എല്ലാം ഒന്നു അടുക്കി വക്ക്

ഞാൻ നോക്കിയപ്പോൾ ഡ്രസ് ഒക്കെ ഒരുടേത് ബുക്സ് ഒക്കെ വെരേരിടത് പില്ലോ വേറെ ബെഡ് ഷീറ്റ് വേറെ. എനിക് ഇപ്പോൾ കാര്യം പിടികിട്ടിയത്. അവളെന്നെ അവളുടെ ഹൗസ് മെയ്ഡ് ആക്കി.

അഞ്ജലി എന്നെ അടുത്ത് വന്നിട്ട്, എൻ്റെ ഡ്രസിൽ മെല്ലെ തട്ടിട്ടു എന്നോട് പറഞ്ഞു

അഞ്ജലി: നീ ഇത് ധരിക്കുമ്പോൾ എന്നെ മാം അല്ലെങ്കിൽ മാഡം എന്ന് അഭിസംബോധന ചെയ്യണം. അല്ലെങ്കിൽ അതിനു പണിശ്മെൻ്റ് തരേണ്ടി വരും.

ഞാൻ: ഓകെ മാം

അഞ്ജലി: ഗുഡ്.. അപ്പോ പറഞ്ഞപോലെ

അഞ്ജലി റൂമിൻ്റെ പുറത്തേക്ക് പോയി.

ഞാൻ ആദ്യം ബുക്സ് ഒക്കെ അടുക്കി ടേബിളിൽ വച്ചു, എനിക് അറിയാവുന്ന ബുക്സ് ഒക്കെ ഒരു സെക്ഷൻ ആയിട്ടും മറ്റുള്ളവ വേറെ ആയിട്ടും. പിന്നെ വലിച്ചു വരി ഇട്ടിരുന്ന ഡ്രസ് ഓകെ എടുത്തു അവിടെ കണ്ട ഒരു ബാസ്‌കറ്റിൽ ഇട്ട്, ബെഡ് ഷീറ്റ് എടുത്തു വീണ്ടും വിരിച്ചു, പില്ലൊ എടുത്തു വച്ച്. ഇതൊക്കെ ചെയ്യാൻ ആയിട്ടും എനിക്ക് ഒരു 20 മിനിറ്റു വേണ്ടി വന്നു. അപ്പോഴേക്കും അഞ്ജലി റൂമിൽ തിരികെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *