ഓർമ്മപ്പൂക്കൾ 4
Oormappokkal Part 4 | Author : Nakul
[ Previous Part ] [ www.kkstories.com]
രണ്ടാഴ്ച്ചക്കു കഴിഞ്ഞ് ഒരു ദിവസം കാലത്ത് ഡ്യൂട്ടിക്കെത്തിയ അമ്മയോട് സിസ്റ്റർ ശാരദ പറഞ്ഞു “നീ രക്ഷപ്പെട്ടെടി ” .ചോദ്യ ഭാവത്തിൽ നോക്കിയ അമ്മയോട് അവർ പറഞ്ഞു “നിന്റെ ഗീതാഗോവിന്ദത്തിന് ട്രാൻസ്ഫറായി ,
തിരുവനന്തപുരത്തേക്ക് . ട്രാൻസ്ഫറ് ഡോക്ടറ് ചോദിച്ചു വാങ്ങിയതാന്നും കേൾക്കുന്നുണ്ട് “. ശാരദ തൻ്റെ അറിവ് വെളിപ്പെടുത്തി. . “മാധവൻ ഡോക്ടറോ ? എന്താ കാര്യം?” അമ്മയ്ക്ക് വിശ്വസിക്കാനായില്ല. “അല്ലാതെ പിന്നെ എനിക്കാ? .മറ്റന്നാൾ ഇവിടുന്ന് റിലീവ് ചെയ്യും. പകരം ആരാണാവോ വരുന്നേ.
ആരായാലും മനുഷ്യപ്പറ്റുള്ള ആളായാൽ മതിയായിരുന്നു.”. ശാരദ. ഡോക്ടർ മാധവന് ട്രാൻസ്ഫർ എന്ന് കേട്ടപ്പോൾ അമ്മയുടെ ഉള്ളിൽ എവിടെയോ ഒരു ചെറിയ വിഷമം. ശൃംഗാരപദങ്ങളൊക്കെ ചൊല്ലി കേൾപ്പിക്കുമെങ്കിലും ഒരു നല്ല മനുഷ്യനായി പലപ്പോഴും തോന്നിയിട്ടുണ്ട്. രോഗികളോട് തമാശ പറഞ്ഞും സ്നേഹത്തോടും കൂട്ടുകാരേ പോലെയുമാണ് മാധവൻ ഡോക്ടർ ഇടപെടുക .
കരയുന്ന കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ ചിരി തുടങ്ങും. വേദനയറിയിക്കാതെ കുട്ടികളെ ഇൻഞ്ചക്ഷൻ എടുക്കുന്നതിലും മുറിവ് ബാൻഡേജ് ചെയ്യുന്നതിലും അദ്ദേഹത്തിന് അപാര കഴിവാണ് . ഡോക്ടർ ആണെങ്കിലും ആവശ്യം വന്നാൽ അതൊക്കെ ചെയ്യുന്നതിൽ ഡോക്ടർക്ക് ഒരു മടിയും ഇല്ല .
ഗുരുതരമായ രോഗമുള്ളവർക്ക് ഡോക്ടർ കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും മാത്രം മതി അവരുടെ രോഗം പകുതി ഭേദമാകാൻ എന്ന് തനിക്ക് തോന്നിയിട്ടുണ്ട് . ആതുര ശുശ്രുഷ രംഗത്തുള്ളവർക്കു വേണ്ട സർവ്വ ഗുണങ്ങളും തികഞ്ഞ ഒരാളായിരുന്നു ഡോക്ടർ മാധവൻ! ഇങ്ങിനെയൊക്കെയാണെങ്കിലും രോഗികളുടെ കാര്യത്തിലോ അവരുമായി ബന്ധപ്പെട്ട കാര്യത്തിലോ ചെറിയ വീഴ്ച്ച പോലും സഹിക്കില്ല. കണ്ണ് പൊട്ടുന്ന ചീത്ത പറയും . ഒന്ന് രണ്ടുതവണ തനിക്കും കിട്ടിയിട്ടുണ്ട്.