എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Posted by

എന്നിട്ടും അരമണിക്കൂർ ചുറ്റുന്നതിന്റെകാരണം മീനാക്ഷിയുള്ളതു കൊണ്ടാണ്…

കൂട്ടത്തിൽ ചേച്ചിയുടെകയ്യീന്ന് ചോക്ലേറ്റ്മുട്ടായിയും കിട്ടും…

“”…നിങ്ങളിതെങ്ങോട്ടാ..??”””_ അവനോടു കഥയുംപറഞ്ഞു പിന്നാലെചെല്ലുമ്പോൾ കീത്തുവേച്ചി തിരിഞ്ഞുനിന്ന് ചോദിച്ചു…

“”…വീട്ടിലോട്ട്..!!”””_ കീത്തുവേച്ചി ചോദിയ്ക്കുന്നതുകേട്ടു തിരിഞ്ഞ മീനാക്ഷിയുടെ മുഖത്തുനോക്കിയാണ് ഞാനതുപറഞ്ഞത്…

“”…അതിനു നിങ്ങക്കതിലേ പോയാപ്പോരേ… ന്തിനാ വെറുതെ ചുറ്റണേ..??”””

“”…അതു കീത്തുവേച്ചീ… ഇതിലേ വരുവാണേൽ ചേച്ചി മുട്ടായിമേടിച്ചു തരോന്നിവമ്പറഞ്ഞോണ്ടാ..!!”””_ കീത്തൂന്റെ ചോദ്യത്തിന് എന്തു കള്ളമ്പറയണോന്നാലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അവനുള്ളതങ്ങുപറഞ്ഞു…

അതോടെ സംഗതിയുടെകിടപ്പ് മീനാക്ഷിയ്ക്കു പിടികിട്ടുകയും ചെയ്തു…

അതിനുള്ള മറുപടിയായി അവളെന്നെ തുറിച്ചു നോക്കിക്കൊണ്ട് ഭീഷണിയെന്നോണം തലയാട്ടി…

“”…അച്ചോടാ… മുട്ടായി തിന്നാമ്പറ്റിയ പ്രായം..!!”””_ കീത്തുവേച്ചിയെന്നെ പുച്ഛിച്ചിട്ട് മീനാക്ഷിയെ നോക്കിയൊന്നമർത്തി ചിരിച്ചു…

അവളും തിരിച്ചുചിരിച്ചെങ്കിലും കടിച്ചുപിടിച്ചെന്റെ നേരേയിട്ടനോട്ടം അപ്പോഴുംമാറ്റിയില്ല…

“”…നിയ്ക്കടീ… ഞാനിപ്പ വരാം..!!”””_ വീട്ടിലേയ്ക്കു സാധാരണയായി സാധനംമേടിയ്ക്കുന്ന പലചരക്കുകടയുടെ മുന്നിലെത്തിയതും മീനാക്ഷിയെ പിടിച്ചുനിർത്തിയിട്ട് കീത്തുവേച്ചി ബാഗിനുള്ളിലേയ്ക്ക് കയ്യിട്ടുകൊണ്ട് കടയിലേയ്ക്കുനടന്നു…

അപ്പോൾ റോഡിന്റെ വശത്തായൊതുങ്ങി കുടയും പിടിച്ചുനിന്ന മീനാക്ഷിയോടു ചെന്നെന്തെങ്കിലും മിണ്ടണോന്നൊക്കെയുണ്ടേലും ശ്രീക്കുട്ടൻ കൂടെയുള്ളതു കൊണ്ട് ഞാനതിനുമുതിർന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *