“”…ഇല്ല മോളേ… അവിടെ വെച്ചിട്ടുണ്ട്..! വൈകുന്നേരം കൈയൊഴിഞ്ഞിട്ട് വന്നെടുക്കാന്നു കരുതി..!!”””
“”…ശെരിയെന്നാ ഞാനങ്ങോട്ട് ചെല്ലട്ടേ..??”””_ ഫോർമലായി ചോദിച്ചുകൊണ്ടൊന്നു പുഞ്ചിരിയ്ക്കുന്നതിനിടയിൽ അവളെന്നെ വീണ്ടുമൊന്ന് തുറിച്ചുനോക്കി കണ്ണുരുട്ടി…
ചെറിയമ്മോട് പറയട്ടേ എന്നമട്ടിൽ…
അതുംകൂടിയായപ്പോൾ ഞാനൊന്നും മിണ്ടാതെ ചെറിയമ്മയുടെ വശം ചേർന്നവൾക്കു മുഖംകൊടുക്കാതെ നടന്നു…
എങ്കിലും ഇടയ്ക്കവളെയൊന്നു തിരിഞ്ഞു നോക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല…
ഞാൻ തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും അവളെന്നെ മൈൻഡുചെയ്യാതെ അകത്തേയ്ക്കു കയറിപ്പോയിരുന്നു…
അതെനിയ്ക്കുണ്ടാക്കിയ വിഷമമെത്രത്തോളമാണെന്ന് പറഞ്ഞറിയിയ്ക്കാൻ അറിയൂല…
അങ്ങനെ അവളേയും നോക്കിനിൽക്കുമ്പോൾ ചെറിയമ്മയെന്നേയും പിടിച്ചുകൊണ്ടു തിരിച്ചുനടന്നു…
പിന്നെ രണ്ടുദിവസം കഴിഞ്ഞാണ് ഞാൻ മീനാക്ഷിയെക്കാണുന്നത്…
പറയുമ്പോൾ അന്നൊരു തിങ്കളാഴ്ചയായിരുന്നു…
രാവിലെതന്നെ കീത്തുവേച്ചി കുളിച്ചൊരുങ്ങി ഹോളിലിരിയ്ക്കുമ്പോഴാണ് ഞാനുറക്കമെഴുന്നേറ്റ് അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്…
സമയമേകദേശം ഒൻപതുമണിയടുപ്പിച്ചായി കാണും…
അച്ഛൻ ഹോളിലിരുന്ന് പത്രംവായിയ്ക്കുന്ന നേരമായിരുന്നത്…
“”…കീത്തുവേച്ചിയെവടെ പോവാ..??”””_ കുളിച്ചൊരുങ്ങി പച്ചയിൽ സ്വർണ്ണനിറത്തിലുള്ള ബോർഡർ പിടിപ്പിച്ച പട്ടുപാവാടയും ടോപ്പുമിട്ടുനിന്ന ചേച്ചിയോടു ഞാൻതിരക്കി…
“”…അമ്പലത്തിൽ എന്തേ..??”””_ ചേച്ചിയൊരു സംശയഭാവത്തിലെന്നെ നോക്കി…