പ്രത്യേകിച്ച് വിശേഷദിവസങ്ങളിൽ…
അന്ന് അമ്മയും ചെറിയമ്മയുംചേർന്ന് പായസത്തിലിട്ട്പണിത് ഒടുക്കം ഒരുരുളിപായസം ബാക്കിവന്നു…..
അടുത്തവീട്ടിലും മറ്റുമൊക്കെയത് പകുത്തു കൊടുക്കുമ്പോളാണ് എനിയ്ക്കൊരു മഹത്തായ ഐഡിയ തോന്നിയത്…
“”…കീത്തുവേച്ചീ… നമ്മക്കു കൊറച്ചുപായിസം മീനുവേച്ചീട വീട്ടിക്കൂടി കൊണ്ടോയി കൊടുത്താലോ..??”””_ നിഷ്കളങ്കമായ സന്മനസ്സിനെ കൂടിനിന്ന ജനം കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുമ്പോൾ അന്നവർക്കറിയില്ലാലോ ഉള്ളിലിരുപ്പെന്താണെന്ന്…
അങ്ങനെ വലിയൊരു തൂക്കുപാത്രത്തിൽ തന്നുവിട്ട പായസവുമായി ഞാനോടി…
ചേച്ചി കൊണ്ടോയി കൊടുക്കാന്നുപറഞ്ഞിട്ട് സമ്മതിയ്ക്കാതെ കർത്തവ്യമേറ്റെടുത്തതാട്ടോ…
പാവം അന്നെനിയ്ക്ക് ഒടുക്കത്തെ നല്ല മനസ്സായിരുന്നെന്നേ…
അതൊക്കെ ഓർക്കുമ്പോൾത്തന്നെ ചിരിവരും…
അന്നോടിപ്പിടഞ്ഞ് അവളുടെ വീട്ടിൽചെന്നു കയറിയപ്പോൾ രേവുആന്റി മുറ്റത്തുണ്ടായിരുന്നു…
മീനാക്ഷിയുടെ അമ്മയാ…
മുഴുവൻപേര് രേവതിയെന്നായിരിയ്ക്കണം…
അതേക്കുറിച്ചൊന്നും വലിയപിടിയില്ല…
എല്ലാരും രേവൂന്നാ വിളിയ്ക്കാറ്…
അതുകൊണ്ട് നമ്മളതിലൊരു ആന്റി കൂടിയങ്ങ്ചേർത്തു… ദാറ്റ്‌സ് ഓൾ.!
“”…ആഹാ… ഇതെന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??”””_
അങ്ങറ്റമിങ്ങറ്റം കെട്ടിയ വലിയവരാന്തയിൽ സ്റ്റെപ്പിന്റെ മുകളിലായിരുന്ന് ഏതോ മാഗസിനോ മറ്റോ വായിച്ചിട്ടിരുന്ന ആന്റയെന്നെനോക്കി ചോദിച്ചു…
അച്ഛനെ നാട്ടില് മുഴുവനറിയുമ്പോൾ സ്വാഭാവികമായും മകനെയും അറിയണമല്ലോ…