എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Posted by

ഒരുനിമിഷം പ്രൊപ്പോസിങ്ങും കോപ്പുമൊക്കെ നാളെയാക്കിയാലോ എന്നുംപോലും ചിന്തിച്ചുപോയി…

“”…എന്താടാ..?? എന്തിനാ നീ നിന്നു പരുങ്ങുന്നേ..??”””_ മീനാക്ഷി ചോദ്യമാവർത്തിച്ചു…

അതിന്,

“”…അത്… അതു ചേച്ചീ ഞാൻ..!!”””_ എന്നൊക്കെവിക്കി വാക്കുകൾ തിരഞ്ഞപ്പോൾ,

“”…മ്മ്മ്..! എന്താണേലും പറഞ്ഞോടാ..!!”””_ ന്നും പറഞ്ഞ് അവളെനിയ്ക്കു ചുമ്മാ കൊറേ കോൺഫിഡൻസുതന്നു…

എന്നിട്ടും ഹോസിനുള്ളിൽ എയറുകയറിയതുപോലെ, വായിൽനിന്നും ഒരക്ഷരംപുറന്തള്ളാതെ ഞാൻനിന്നു കണ്ണുമിഴിച്ചപ്പോൾ,

“”…മ്മ്മ്..!!”””_ എന്നൊരു മൂളലോടെ മീനാക്ഷിയൊന്നു പുഞ്ചിരിച്ചു… അവളുടെയാ പ്രോത്സാഹനത്തിലൂടെകിട്ടിയ ധൈര്യത്തിൽ, തലേദിവസമുറങ്ങാതെ ഇരുന്നെഴുതിയ പ്രണയലേഖനം പോക്കറ്റിൽനിന്നുമെടുത്ത് തലകുമ്പിട്ടുകൊണ്ടുതന്നെ അവൾക്കുനേരേ നീട്ടി…

ഒരുമടിയുംകൂടാതെ ആകാംഷയോടെ അവളെന്റെ കയ്യിൽനിന്നും കത്തുവാങ്ങീതും പറഞ്ഞറിയിയ്ക്കാൻ കഴിയാത്തൊരനുഭൂതിയായിരുന്നു എനിയ്ക്ക്…

കത്ത് തുറന്നുനോക്കുന്നതും അതിലെയക്ഷരങ്ങളിലൂടെ മീനാക്ഷിയുടെ മീൻമിഴികൾ പാഞ്ഞുനടക്കുന്നതുമെല്ലാം ഞാൻ പാളിനോക്കുന്നുണ്ടായിരുന്നു…

എന്നാലാദ്യത്തെ ആകാംഷ പിന്നീടുണ്ടായില്ല…

മുഴുവൻ വായിയ്ക്കുന്നതിനു മുന്നേതന്നെ അവൾ കണ്ണുകളുയർത്തി എന്നെനോക്കി;

“”…മൊട്ടേന്നു വിരിഞ്ഞില്ല… അതിനുമുന്നേ തൊടങ്ങിയോ ചെക്കന്പ്രേമം..?? അതുമവന്റെ ചേച്ചീടെപ്രായമുള്ള പെണ്ണിനോട്… ങ്ഹാ..! എന്തായാലും നിന്റെ ചേച്ചിയെ ഞാനൊന്നു കാണട്ടേ..!!”””_ അത്രയുംപറഞ്ഞതും അവളൊറ്റ നടത്തമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *