എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Posted by

“”…മീനുവേച്ചീ… നിന്നേ..!!”””_ പ്രതീക്ഷിച്ച മറുപടിയ്ക്കുപകരം മാറ്റൊരു പണിയായിട്ടതു തിരിച്ചുവന്നപ്പോൾ വേറൊന്നുമാലോചിക്കാതെ ഞാൻ പിന്നാലെയോടി…

“”…മീനുവേച്ചീ… പ്ളീസ്… ചേച്ചീനോട് പറയല്ലേ..!!”””_ വീണ്ടും വിളിച്ചുപറഞ്ഞപ്പോൾ അവളെന്നെ തിരിഞ്ഞുനോക്കി;

“”…ഞാനേ… ഞാനിതിപ്പോത്തന്നെ നിന്റെ ചേച്ചീടെ കയ്യിക്കൊണ്ടോയി കൊടുക്കും… നോക്കിയ്‌ക്കോ..!!”””_
കത്തെന്റെ മുഖത്തിനുനേരേ രണ്ടു പ്രാവശ്യമുയർത്തിക്കാട്ടി, അവളെന്നെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതും ഞാനിപ്പോൾ കരയുമെന്ന അവസ്ഥയിലായി…

“”…മീനുവേച്ചീ… പ്ളീസ് മീനുവേച്ചീ… ചേച്ചീന്റടുക്കെ പറയല്ലേ… പറഞ്ഞാ ചേച്ചി വീട്ടിപ്പോയിപ്പറയും… പിന്നെന്നെ കളിയ്ക്കാമ്മിടൂല..!!”””_ സ്കൂൾ കോംപൗണ്ടിനുള്ളിലെ മതിലിനോടുചേർന്ന് നിലത്തുപാകിയ സിമന്റിന്റെ നടപ്പാതയിലൂടെ നടന്നുനീങ്ങിയ മീനാക്ഷിയുടെ പിന്നാലെ ഞാനോടിക്കൊണ്ട് കെഞ്ചി…

“”…എന്നാലിനിമുതൽ നീ കളിയ്ക്കാമ്പോണ്ട..!!”””_ എന്നൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞവൾ നടന്നപ്പോൾ, അതുകണ്ടു നിസ്സഹായനായി നോക്കിനിൽക്കാനേ പാവം എനിയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ…

ചേച്ചിയറിയുവാണെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്നുറപ്പുള്ളതു കൊണ്ടാണോ, അതോ… അവൾക്കെന്നെ ഇഷ്ടമല്ലെന്നു തോന്നീതു കൊണ്ടാണോന്നറിയില്ല, ഞാൻ മൊത്തത്തിൽ സെഡായി…

ഇപ്പോൾ നിങ്ങളു ചിന്തിയ്ക്കുന്നുണ്ടാവും പ്രായത്തിൽമൂത്ത പെമ്പിള്ളാരുടെ പിന്നലെനടക്കാൻ എന്റെ തലയ്ക്കെന്താന്ന്… ലേ..??

Leave a Reply

Your email address will not be published. Required fields are marked *