അന്നു മീനാക്ഷിമാത്രമേ കണ്ടാൽമിണ്ടുള്ളൂ…
അതുകൊണ്ടാണ് അവളെത്തന്നെ ചൂസ്ചെയ്തതും…
കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അതായിരുന്നൂ അന്നു നമ്മടെലൈൻ…
പക്ഷേ… അതിങ്ങനെയൊരു ഏണിയാവോന്ന് കരുതീല… വീണ്ടും പാവംഞാൻ…
അങ്ങനെ പേടിച്ച് കിടുമ്പനടിച്ച് വിയർത്തുനാശമായി ക്ലാസ്സിൽചെല്ലുമ്പോൾ
അവിടെയതിലും വലിയഅടി…
എന്നാലതിന്റെ കാര്യമെന്താണെന്നുകൂടി ചോദിയ്ക്കാൻ നിൽക്കാതെ അവരുടെയിടയിലൂടെ പൂക്കളത്തിന് സ്ഥലമുണ്ടാക്കാനായി പിന്നിലേയ്ക്ക് മാറ്റിയിട്ടിരുന്നകൂട്ടത്തിലെ മുന്നിലെ ബെഞ്ചിനടുത്തേയ്ക്ക് നടന്നു…
ക്ലാസ്സ്റൂമിന്റെ ഒത്തമധ്യത്തിൽ,
ഒരു ചെറിയകോലിൽ നൂലുകെട്ടി അതിന്റെ മറ്റേഅഗ്രത്തിലെ ചോക്കുകൊണ്ട് വലിയവൃത്തവും വരച്ചിട്ട് ബാക്കിയെന്തു ചെയ്യണമെന്നറിയാതെനിന്ന ശ്രീക്കുട്ടനെയുംനോക്കി ഞാൻ ബെഞ്ചിലിരിപ്പുറപ്പിച്ചു…
വൃത്തത്തിന്റെ വലിപ്പം കൂടിപ്പോയെന്നും അതിനുവേണ്ടുന്ന പൂക്കളില്ലെന്നുംപറഞ്ഞ് ക്ലാസ്സ്‌ലീഡറ്, ഒരുപെണ്ണ്…
ആ..?? പേരൊക്കെ മറന്നുപോയി… അവള് ഫുൾകലിപ്പ്… അവൾക്കപ്പോൾ അതുമായ്ക്കണം…
ശ്രീക്കുട്ടനാണെങ്കിൽ കൊന്നാലും സമ്മതിയ്ക്കില്ലെന്നമട്ടും…
ഇതിനിടയിൽ പ്രേമംപൊളിഞ്ഞ് ആപ്പീസുംപൂട്ടിച്ചെന്ന ഞാനെന്തോ കാണിയ്ക്കാൻ..??
ഓടിച്ചെന്ന് കൂട്ടിയിട്ടിരിയ്ക്കുന്ന പൂക്കളൊക്കെവാരി എങ്ങോട്ടേലും എറിഞ്ഞുകളഞ്ഞാലോ..??_ രണ്ടുമൂന്നു പ്രാവശ്യം ആലോചിച്ചതാ…
പക്ഷേ, മീനാക്ഷി കീത്തുവേച്ചിയോട് സംഗതിവല്ലതും പറയുവാണേൽ വീട്ടിൽചെല്ലുമ്പോൾ പൂക്കളെറിയുമ്പോലെ അച്ഛനെന്നെ വാരിയെറിയും…