“ശരി, നീ കരയണ്ട, നിനക്ക് ആര്‍മാദിക്കാന്‍ തോന്നുമ്പോ ഇവിടെ കേറിവാടി,” ഐഷു രജനിയെ ആശ്ലേഷിച്ചു. അതിനുശേഷം ഐഷു പറഞ്ഞു, “ബൈ ദ ബൈ അതല്ലല്ലോ നമ്മുടെ ഇപ്പോഴുള്ള പ്രശ്നം, നിമ്മിയുടെ സിസി ടിവി അല്ലേ?”
“അതേ ആ ചെറുക്കനെക്കൊണ്ട് ഇങ്ങനേലും ഒരു ഗുണം ഉണ്ടാവട്ടെ എന്ന് വിചാരിച്ചപ്പോ ഇവള്‍ക്ക് അവനോട് ചോദിയ്ക്കാന്‍ ഒരു മടി,” രജനി പറഞ്ഞു.
ചോദ്യഭാവത്തില്‍ തന്നെ നോക്കുന്ന ഐശുവിനോട് നിര്‍മല പറഞ്ഞു, ” അല്ല, ഞങ്ങള്‍ തമ്മില്‍ തീരെ സംസാരം കുറവാണ്. പിന്നേം രഘുവേട്ടന്‍ വരുമ്പോഴാണ് അവന്‍ വരാറുള്ളത്.ഇതിപ്പോ ഞാന്‍ ഇങ്ങനെ ചോദിച്ചാല്‍, അവന്‍ അതെങ്ങനെ എടുക്കുമെന്നാ? അവന്‍ ചെലപ്പോ ഞാന്‍ അവനെ ഒരു കാര്യസ്ഥനെ പോലെ , വാടകയ്ക്ക് പകരം ജോലി ചെയ്യ്പ്പിക്കുകയാ എന്ന്‍ വിചാരിക്കാനും മതി.”
” അതൊന്നുമില്ലെടാ. ചെല പിള്ളേര്‍ ഇത്തിരി റിസര്‍വ്ഡ് ആവും എന്ന് കരുതി നിന്നോട് ദേഷ്യമോ അകല്‍ച്ചയോ ഒന്നും കാണില്ല. അതാവും അവന്‍റെ സ്വഭാവം. പോരാത്തതിന് നീ അവന്‍റെ ആന്‍റി ആണെന്നല്ലേ പറഞ്ഞത്. അപ്പൊ ഈ പ്രായമുള്ള പിള്ളേര്‍ക്ക് നമ്മളോടൊന്നും കാര്യമായി പറയാന്‍ ഉണ്ടാകില്ല. സ്വന്തം പിള്ളേര്‍ വരെ മിണ്ടില്ല പിന്നെയാണ്. ഇനി ഇപ്പൊ ഇല്ലെങ്കിലും നീ എന്താ മോശം പണി ഒന്നും അല്ലല്ലോ പറയുന്നത്. ഒന്ന്‍ സൂപ്പര്‍വൈസ് ചെയ്യാനല്ലേ!” ഐഷു പറഞ്ഞുനിര്‍ത്തി. ഒന്നാലോചിച്ചപ്പോൾ അത് ശരിയാണെന്ന് നിർമലയ്ക്കും തോന്നി. “ഇങ്ങനെ ഒരാവശ്യം വരുമ്പോഴാണല്ലോ ചോദിക്കുന്നത്,” അവള്‍ മനസ്സിലോര്‍ത്തു.