പുതിയ മല
Puthiya Mala | Aythor : Sethu
( ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് ഒരു ബന്ധവും ഇല്ല )
പുതപ്പിനുള്ളിൽ മൂടി പുതച്ചു കിടക്കുകയാണ് സേതു എഴുന്നേൽക്കാൻ നല്ല മടി തണുപ്പ് തന്നെ മെയിൻ കാരണം പുതിയ സ്ഥലം ആയിട്ടും സേതു നന്നായി ഉറങ്ങി ,അല്ല എങ്ങനെ ഉറങ്ങാതിരിക്കും അങ്ങനെ ഉള്ള ക്ലെയിമറ്റ് അല്ലേ ഇവിടെ ഈ കണ്ണാ മലയിൽ, ഒരു കുന്നിൻ പ്രദേശമാണ് കണ്ണാ മല അടുത്തടുത്ത് കുറേ വീടുകൾ എല്ലാം സാദാ ഓട് മേഞ്ഞ വീടുകൾ ഇടക്കിടക്ക് കോൺക്രീറ്റ് വീടുകളും ഉണ്ട് ,
വീട് കണ്ടാൽ തന്നെ അറിയാം ഇവിടെ എല്ലാം സാദാ കോമണ് ആളുകൾ ആണ് എന്ന്,സേതു ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത്,നേരെ ചെന്ന് ഒരു റൂം സംഘടിപ്പിച്ചു അന്നു രാത്രി കഴിയാൻ വേണ്ടി മാത്രം. സ്ഥിരമായി താമസിക്കാൻ ഒരു റൂമോ ചെറിയ വീടോ നോക്കണം എന്നാണ് സേതുവിൻ്റെ മനസ്സിൽ,
പുറത്ത് നിന്ന് അതികം ആളുകൾ വരാത്ത ഒരു ഏരിയാ ആയത് കൊണ്ട് തന്നെ സേതു റൂം സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി എന്നാലും തരക്കേടില്ലാത്ത ഒരു ചെറിയ റൂം അവന് അന്നു രാത്രി കഴിയാൻ കിട്ടി
ആഹാ നിങൾ എന്താ ആലോജിക്ക്കുന്നത് ആരാ സേതു എന്നാണോ
എന്നാല് നമുക്ക് സേതുവിനെ പരിചയപ്പെടാം സേതു കോഴിക്കോട് ജില്ലയിൽ അത്യാവശ്യം വികസനങ്ങൾ എത്തിയ ഒരു ചെറുപ്പകാരൻ ഇരുപത്തി അഞ്ച് വയസ്സ് . സ്ഥിരമായി ജിമ്മിൽ പോയി ഉരുക്കി എടുത്ത ശരീരം.പഠിക്കാനും ബഹു മിടുക്കൻ കളിക്കാനും ഉഷാർ ആണ് ട്ടോ നല്ലോണം ഫുട്ബോൾ കളിക്കും ഇടക്കിടക്ക് ക്രിക്കറ്റ് കളിയും ഉണ്ട് .