അമൽ ഒരു ട്രോളി ബാഗ് എടുത്ത് ട്രെയിനിൽ നിന്നും ഇറങ്ങി . വർഷയെ കയ് പിടിച്ചിറക്കി .
ഫിറ്റ് ബോഡി ഉള്ള വെളുത്തു തുടത്ത ഒരു ചെക്കൻ , നീട്ടി വളർത്തിയ നീളൻ മുടി അവന്റെ നെറ്റിയിൽ വീണു കിടക്കുന്നു. ട്രിം ചെയ്ത താടിയും മീശയും . കൊറിയൻ സിനിമകളിൽ കാണുന്ന പോലെ ഉള്ള ചുറു ചുറുക്കുള്ള ഒരു സുന്ദരൻ പയ്യൻ. അമലിനെ കണ്ടാൽ ഏതു പെണ്ണും ഒന്ന് വായ് നോക്കി പോകും.
അഹമ്മദാബാദിന്റെ ആകാശത്തിനു കീഴിലേക്ക് വർഷ ട്രെയിനിൽ നിന്നും ഇറങ്ങി വന്നു. സൗമ്യ അവളെ പോയി കെട്ടി പിടിച്ചു. നീണ്ട കാലത്തിനു ശേഷം കാണുന്ന സുഹൃത്താകളുടെ സ്നേഹ സല്ലാപങ്ങൾ.
യാത്രയൊക്കെ സുഘമായിരുന്നോ അമൽ. വെറുതെ എന്തെങ്കിലും ചോദിക്കണ്ട എന്ന നിലയിൽ ഞാൻ തുടക്കം ഇട്ടു…
സുഖമായിരുന്നു ഏട്ടാ. പിന്നെ ഫുഡ് ഒക്കെ ഒരു വിധം ആയിരുന്നു…
അത് സാരമില്ലെടാ. സൗമ്യ നല്ല ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തരും .. നമ്മുക്ക് വീട്ടിൽ പോയി കഴിക്കാം…
ഏട്ടാ ഇതാണെന്റെ വർഷ കുട്ടി…. സൗമ്യ വര്ഷയെയും കൂട്ടി എന്റെ അടുത്ത് വന്നു. ഞാൻ അവൾക്കൊരു ഷേക്ക് ഹാൻഡ് കൊടുത്തു. എന്തൊരു മാർദ്ദവം ആയ കയ്യാണ് അവളുടെ. പട്ടു തുണി പോലെ…. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും…
റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ നിന്നും ഞാൻ കാറെടുത്തു അവർ നിൽക്കുന്നിടത്തു വന്നു. കാറിൽ കേറി വീട്ടിൽ എത്തുന്നത് വരെ അമലും വർഷയും സൗമ്യയും അവരുടെ പഴയ കാല ഓർമകൾ ഓർത്തെടുത്തു സംസാരിക്കാനും പൊട്ടി ചിരിക്കാനും തുടങ്ങി. ഏട്ടാ ഏട്ടനറിയാമോ ഇവന്റെ ഓരോ കോമെടികൾ അങ്ങിനെ ഓരോന്ന് പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് കൊണ്ട് ചിരിയും തോളിലിട്ട് ഞാൻ ഡ്രൈവ് ചെയ്തു.. ഇനി ഇവറ്റകൾ പോകുന്നവരെ എന്റെ ചിരി ഇങ്ങനെ തോളിൽ ഇട്ടു ഇരിക്കേണ്ടി വരും…