അടുക്കളയിലെ പണികൾ തീർത്തു രണ്ടു പെണ്ണും കൂടി സോഫയിൽ വന്നിരുന്നു. വർഷ അമലിനെ ഒട്ടി ആണ് ഇരിക്കുന്നത്. സൗമ്യ എന്റെ അടുത്ത് വന്നിരുന്നു കുട്ടിയെ പഠിപ്പിക്കാൻ തുടങ്ങി… ഞാൻ അമലിനോട് നാട്ടിലെ ഓരോ കാര്യങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും അമേരിക്കയിലെ പ്രേസിടെന്റിനെ പറ്റിയും ഒക്കെ ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. അല്ലെങ്കിൽ തന്നെ അവനുമായി എനിക്കെന്ത് സംസാരിക്കാൻ ആണ് ഉള്ളത്. ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങൾ ആണെന്ന് അറിയാമെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിക്കണ്ടേ .
ചേട്ടാ ഇവിടെ കറങ്ങാൻ ഒക്കെ പറ്റിയ സ്ഥലങ്ങൾ ഇല്ലേ.
ഉണ്ടല്ലോ ഒരുപാടു ഉണ്ട്. നാളെ കഴിഞ്ഞു ഞാൻ ലീവ് എടുക്കാം. നമ്മുക്ക് സിറ്റിയിൽ കൂടി ഒന്ന് കറങ്ങാം. അത് കഴിഞ്ഞു നെക്സ്റ്റ് വീക്ക് ലീവ് കിട്ടുമോ എന്ന് നോക്കാം . വേറെ എവിടെയെങ്കിലും പോകാമല്ലോ.
സംസാരം എല്ലാം അവസാനിപ്പിച്ചു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. എല്ലാവരും ഒരുമിച്ചു ഇരുന്നാണ് കഴിച്ചത്. വർഷവും സൗമ്യയും അവരുടെ ലോകത്തിൽ ഉള്ള കാര്യങ്ങൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ വേഗം ഭക്ഷണം കഴിച്ചു എണീറ്റ്.
ഏട്ടൻ ഇത്ര പെട്ടന്ന് കഴിച്ചു കഴിഞ്ഞോ വർഷ അത്ഭുദത്തോടെ എന്നെ നോക്കി.
ഹാ ഞാൻ എങ്ങിനെയാ വർഷ കഴിക്കാൻ കിട്ടിയാൽ വേഗം കഴിച്ചു തീർക്കും
ഭയങ്കര സ്പീഡ് ആണല്ലോ ചേട്ടാ. ഇങ്ങനെ വേഗത്തിൽ കഴിക്കരുത്. പതുക്കെ സമയമെടുത്തു ആസ്വദിച്ചു കഴിക്കണം. എന്റെ അമൽ എങ്ങിനെയാ… അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..