അതിനു ഇയാള് അവളെ നോക്കണ്ട. അവളെ നോക്കാൻ അവളുടെ ചെക്കൻ ഉണ്ട്…
ഹാ വായി നോക്കാനും പറ്റില്ലല്ലോ നിന്റെ കൂട്ടുകാരി ആയി പോയില്ലേ…
അല്ലെങ്കിൽ നോക്കിയേനെ അല്ലെ ?
സുന്ദരിയാ പെണ്ണ്. വായി നോക്കാനൊക്കെ തോന്നും…. പക്ഷെ എനിക്ക് എന്റെ സുന്ദരി കുട്ടി ഉണ്ടാലോ വായി നോക്കാൻ. ഞാൻ നിന്നെ നോക്കികോളാം …
ഉം ഉം സുഖിപ്പിക്കണ്ട. അവൾ മാത്രമല്ലല്ലോ അവനും സുന്ദരനല്ലേ…
അമലും സുന്ദരനാ … നീ ജോലി ചെയ്യുന്ന സമയത്തു അമൽ ഉണ്ടായിരുന്നില്ലേ….
പിന്നെ അവൻ ഇല്ലാതെ അവനെ എനിക്കെങ്ങനെ പരിജയം… ഞങ്ങൾ ഒക്കെ ഒരുമിച്ചു വർക്ക് ചെയ്തതല്ലേ.
അന്ന് മുതലേ ഇവൻ വര്ഷയെ പ്രേമിച്ചിരുന്നോ…?
അതൊന്നും അറിയില്ല. അങ്ങിനെ ഒരു ഹിന്റ് അന്ന് തോന്നിയിരുന്നില്ല… ചിലപ്പോൾ ഞാൻ ജോലി വിട്ടു പോന്നതിനു ശേഷം ആയിരിക്കണം…
അപ്പോൾ നീ ഇവനെ വായ് നോക്കിയിട്ടില്ല. ഇവൻ കാണാൻ സുന്ദരൻ അല്ലെ….
ഞാൻ എന്താ എല്ലാവരെയും വായ് നോക്കാൻ നടക്കുവാനോ ചേട്ടാ…
അല്ല.. അങ്ങിനെ അല്ല.. ഇവൻ കാണാൻ സ്മാർട്ട് അല്ലെ അത് കൊണ്ട് ചോദിച്ചതാ…
അന്നൊക്കെ അവൻ ചെറിയ ഒരു പയ്യനെ പോലെ ആയിരുന്നു. സെയിം ഏജ് ആണെങ്കിലും അവനെ അങ്ങിനെ കണ്ടിട്ടില്ല. പിന്നെ അവൻ ജിമ്മിൽ ഒക്കെ പോയി ബോഡി സെറ്റ് ആക്കി വന്നതല്ലേ. എന്റെ കല്യാണത്തിന് ശേഷം ഇപ്പോളാണ് അവനെ ഞാൻ നേരിൽ കാണുന്നത് .. ചെക്കൻ ഒരുപാട് മാറി പോയി. ഇപ്പോൾ കാണാൻ നല്ല സ്മാർട്ട് ആണ്…