” ആൽബി അതുവരെ പ്രാക്ടീസ് ചെയ്തതും പഠിച്ചതും എല്ലാം മറന്നു ആകെ പെട്ട അവസ്ഥയിലായി പോയി ഞാൻ.. പിന്നെ ഒരു വിധം മീറ്റിംഗ് ഒക്കെ അറ്റൻഡ് ചെയ്ത്.. എങ്ങനെയോ തീർത്തു എന്ന് തന്നെ പറയാം..!!
പുറത്തിറങ്ങി ഞാൻ നേരെ കഫറ്റീരിയിലെക്ക് പോയി..!!
” രക്ഷപെട്ടോടി അല്ലേ..?? ”
ഞാൻ ആക്കി ചിരിച്ചു കൊണ്ടിരുന്നു
” ആം..അങ്ങനെം പറയാം..!! അവിടെ ചെന്ന് ഒരു ചായയൊക്കെ കുടിച്ച് റസ്റ്റ് എടുക്കുന്ന സമയത്ത് ഈ പുള്ളി കഫെറ്റീരിയിലെക്ക് വരുന്നു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. എന്റെ ടേബിളിൽ തന്നെ തിരിഞ്ഞിരുന്നു..!! ”
” ആള് നിന്നേം മൈൻഡ് ചെയ്തിട്ടുണ്ടാവില്ല
അല്ലേ..?? ”
” അങ്ങനെ ആരുന്നേൽ കുഴപ്പമില്ലായിരുന്നു..!! ഞാൻ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പുള്ളി നേരെ എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് എന്നോട് സോറി പറഞ്ഞു ”
എന്തോ അതിശയം സംഭവിച്ച മുഖഭാവം ആയിരുന്നു സ്റ്റെല്ലക്ക് അത് പറയുമ്പോൾ.
” ഞാൻ പറഞ്ഞു.. കുഴപ്പമില്ല എനിക്കറിയില്ലായിരുന്നു സാർ ആണ് ക്ലൈന്റ് എന്നൊന്നൂം..!! ഞാൻ മിസ് ബീഹെവ് ചെയ്തിട്ടുണ്ടെങ്കിൽ സോറി എന്നൊക്കെ പറഞ്ഞ് ഞാനും ഊരാൻ നോക്കി…! ”
” ഒക്കേ.. പ്രശ്നം കഴിഞ്ഞില്ലേ.. എവെരിതിംഗ് ഈസ് റിസോൾവ്ഡ് ”
ഞാൻ മുന്നിൽ ഇരുന്ന് ബിസ്കറ്റ് എദുത്ത് കഴിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
” കഴിഞിട്ടില്ല…!! ഞാൻ പോകാൻ തുടങ്ങുന്നതിനു മുന്നേ പുള്ളി മലയാളത്തിൽ എന്നോട് സ്‌മോക്ക് സോൺ എവിടെയാണെന്ന് അറിയില്ലായിരുന്നു അടുത്ത പ്രാവശ്യം വരുമ്പോൾ അവിടെ നിന്ന് വലിച്ചോളാം എന്ന്… !! “