Soul Mates Part 6
Author : Rahul RK | Previous Part
“ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”
“എന്താ വിനു..?”
“അത് ചേച്ചി… എനിക്ക്…………..
Episode 06 Connecting the Dots
“പറയൂ വിനു….”
“എനിക്ക് സമ്മതം ആണ് ചേച്ചി… ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്…”
“വിനു.. നിന്നോട്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല… നീ ഇപ്പൊ അതിഥിയുടെ മാത്രം അല്ല.. അവളിൽ എല്ലാം അർപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന് കൂടി ആണ് ആശ്വാസം ആവാൻ പോവുന്നത്….”
“ചേച്ചി ഇങ്ങനെ വലിയ വാക്കുകൾ ഒക്കെ പറഞ്ഞ് എന്നെ കുഴപ്പത്തിൽ ആക്കല്ലേ.. ഇപ്പൊ തന്നെ അടുത്തത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതെ നിക്കാ ഞാൻ..”
“നീ ഒന്ന് കൊണ്ടും പേടിക്കണ്ട.. ഇനി എന്ത് ചെയ്യണം എന്നൊക്കെ ഞാൻ നിനക്ക് വിശദമായി പറഞ്ഞ് തരാം… നീ നാളെ രാവിലെ തന്നെ അതിഥിയുടെ വീട്ടിലേക്ക് വരണം…”
“നാളെ രാവിലെയോ..?? നാളെ എനിക്ക് ഓഫീസ്….”
“അതൊന്നും ഓർത്ത് നീ ടെൻഷൻ ആവണ്ട… ഓഫീസിൽ നീ പോയില്ലെങ്കിലും നിൻ്റെ അറ്റൻ്റൻസ് അവിടെ വീണോളും..”
“അല്ല.. ചേച്ചി..”
“എന്താ വിനു… തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ..??”
“ഏയ്.. ഇല്ല ചേച്ചി.. ഞാൻ അത് തീരുമാനിച്ചതാണ്.. ശരി ഞാൻ നാളെ വരാം…”