❤️അനന്തഭദ്രം 5❤️ [രാജാ]

Posted by

❤️അനന്തഭദ്രം 5❤️

Anandha Bhadram Part 5 | Author : Raja | Previous Part

************=========**********
“‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘🧡’”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,,
അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘💔

***********=============***********

ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..

 

“ടാ,, നീ ഇതിവിടെയാ….??”

 

 

 

“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”

 

 

 

“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””

ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….

ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു…
തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..

 

“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””

 

 

“അതെന്താ..അവർക്കെന്തുപ്പറ്റി….””
അമ്മയാണ് ചോദിച്ചത്….

 

 

“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്……
ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……

Leave a Reply

Your email address will not be published. Required fields are marked *