ബ്രില്ലിയൻസ് ട്യൂഷൻ സെന്‍റെര്‍ 1
Brilliance Tuition center by deepak_diju_atr
ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ക്ഷമിക്കുക..
ഒരു സപ്തേമ്പർ മാസ ആയിരന്നു, മാസം തീരാൻ ഇനി അധികം ദിവസമല്ല. ഇനി കുറച് മാസങ്ങൾ കൂടി കഴിഞ്ഞാൽ ഡിഗ്രി കോളേജ് ജീവിതവും അവസാനിക്കും, അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോളാണ് മേശയിൽ വച്ചിരുന്ന ഫോൺ റിങ് ചെയ്തത്. അലസതയോടെ ഫോൺ എടുത്തു നോക്കി, ഗീത ടീച്ചർ ആണ് വിളിക്കുന്നത് കാൾ കണ്ട് ഞാൻ ചെറുതായൊന്ന് അമ്പരന്നു കാരണം ടീച്ചർ എന്നെ ഫോണിൽ അധിക ഒന്നും വിളിക്കാറില്ല..
ഓഹ് സോറി ഞാൻ എന്നെ പറ്റി ഒന്നും പറഞ്ഞില്ല, എന്റെ പേര് ദീപക് ഗണിത ശാസ്ത്രത്തിൽ ബിരുദം എടുത്തു ഇപ്പോൾ ബാംഗ്ലൂർ ഒരു കോളേജിൽ പിജി ചെയ്യുന്നു..
ഇനി കഥയിലേക്ക് വരാം.. ഗീത ടീച്ചർ എന്റെ നാട്ടുകാരിയാണ് ടീച്ചർക് സ്വന്തമായി ഒരു ട്യൂഷൻ സെന്റർ ഉണ്ട് ‘ബ്രില്ലിയൻസ് ട്യൂഷൻ സെന്റർ’ മുമ്പ് അതായത് പ്ലസ് വൺഇൽ പഠിക്കുമ്പോൾ ഞാൻ അവിടെ ട്യൂഷന് പോയിരുന്നു അന്ന് ഗീത ടീച്ചർ ആയിരന്നു കണക്ക് പഠിപ്പിച്ചിരുന്നത് . എനിക്ക് മാത്സ് ഇഷ്ടമുള്ള സബ്ജെക്ട് ആയിരുന്നു അതുകൊണ്ട് തന്നെ ഞാൻ കണക്കിൽ അത്യാവശ്യം മിടുക്ക് കാട്ടിയിരുന്നു. ഈ കാര്യം കൊണ്ട് ഗീത ടീച്ചർക് എന്നെ വല്യ കാര്യമായിരുന്നു, എന്നിരുന്നാലും ട്യൂഷൻ കഴിഞ്ഞതിൽ പിന്നെ ടീച്ചർ ഫോണിൽ അധികമൊന്നും എന്നെ വിളിച്ചിരുന്നില്ല. മറ്റൊരു കാര്യം പറയാൻ വിട്ടുപോയി ഈ കഥയിലെ നായിക ഗീത ടീച്ചർ അല്ല, അത് നിങ്ങൾക് വഴിയേ മനസിലാകും.
ടീച്ചറിന്റെ കാൾ ഞാൻ അറ്റൻഡ് ചെയ്തു ടീച്ചർ വിളിച്ചത് എന്റെ ഒരു സഹായം ചോദിക്കാനായർന്നു. ടീച്ചറിന്റെ ട്യൂഷൻ സെന്ററിൽ ഇപ്പോൾ ഹൈ സ്കൂൾ കുട്ടികൾ കുറച്ച് അധികം ഉണ്ട്, പിന്നെ ടീച്ചർ ഇടക് ചില സ്കൂളുകളിൽ ഗസ്റ്റ് ടീച്ചർ ആയി ക്ലാസ് എടുക്കാറുണ്ട് അതുകൊണ്ട് ട്യൂഷൻ സെന്ററിൽ മാത്സ് ക്ലാസ് മുന്നോട്ട് നീങ്ങുന്നില്ല. അതുകൊണ്ട് ടീച്ചറെ ഒന്ന് സഹായിക്കാൻ അവിടത്തെ 8,9,10 ക്ലാസിലെ കുട്ടികൾക്കു ക്ലാസ് എടുക്കാൻ എന്നോ വരുമൊന്ന് ചോദിച്ചു. ഞാൻ ഒന്ന് ആലോചിച്ചിട്ട് രാത്രി പറയാമെന്നു പറഞ്ഞു.