വിവാഹവാർഷിക സമ്മാനം 3

Posted by

വിവാഹവാർഷിക സമ്മാനം 3

Vivaha Vaarshika Sammanam Part 3 bY അസുരൻ | Previous Part 

 

രാജീവൻ കാറോടിച്ചു പത്ത് പതിനഞ്ചു കിലോ മീറ്റർ അകലെ ഉള്ള ഒരു സ്ഥലത്തേക്ക് ആണ് പോയത്. ഫോൺ വിളിച്ചയാൾ വാട്ട്സാപ്പിൽ ലൊക്കേഷൻ അയച്ചത് കൊണ്ട് സ്ഥലം കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവിടെ കാറോതുക്കി വെച്ചു അവർ പറഞ്ഞ ആ വീട്ടിലേക് അയാൾ കയറി. അവിടെ കുറെ ആൾക്കാർ കൂടി നിൽക്കുന്നു. അതിനു നടുവിൽ മനു ഇരിക്കുന്നു. രാജീവനെ കണ്ടതും അവിടെ കൂടിയ ആൾക്കാർ എന്തോ പറയാനായി ഓടി ചെന്നു. പറയാൻ വന്നവരെ അവഗണിച്ചു കൊണ്ട് രാജീവൻ മനുവിന്റെ അടുത്തേക്ക് ചെന്നു. മനുവിനെ നോക്കിയപ്പോൾ മുഖം നീര് വെച്ചിരിക്കുന്നു. ചുണ്ട് ചെറുതായി പൊട്ടിയിട്ടുണ്ട്.

“എന്താടാ ഉണ്ടായത്.” രാജീവൻ മനുവിനോടായി ചോദിച്ചു. ഒരു പൊട്ടികരച്ചിൽ ആയിരുന്നു മറുപടി. ആൾക്കൂട്ടം രാജീവനോട് പിന്നെയും സംസാരിക്കാൻ ശ്രമിച്ചു. സംസാരിക്കാൻ വന്നവരെ വിലക്കി കൊണ്ട് രാജീവൻ.

“ആദ്യം ഞാൻ ഇവന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കട്ടെ. എന്നിട്ട് ഞാൻ നിങ്ങളെ കേൾക്കാം.” എന്നിട്ട് മനുവിനോടായി. “പറ മോനെ. അവിടെ ഉറങ്ങാൻ കിടന്ന നീ എങ്ങനെ ഇവിടെ എത്തി.”

മനു ആ കഥ പറയാനാരംഭിച്ചു. മനുവും വീണയും (പേരിന് കടപ്പാട്: ശ്രീ കലിപ്പൻ) പ്ലസ് വണ്ണും ടുവും ഒരുമിച്ച് പഠിച്ചവർ ആണ്. പ്ലസ് ടൂ കഴിഞ്ഞപ്പോൾ രണ്ട് പേരും എഞ്ചിനീയറിംഗ് ആണ് പഠിച്ചതെങ്കിലും രണ്ട് കോളേജിൽ ആണ് അവർ കോഴ്സ് ചെയ്തത്. മനു കേരളത്തിൽ തന്നെ പഠിച്ചപ്പോൾ വീണ ബാംഗ്ലൂരിൽ ആണ് എഞ്ചിനീയറിംഗ് ചെയ്തത്. വീണക്കും എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ തന്നെ ബാംഗ്ലൂരിൽ ഉള്ള ഒരു കമ്പനിയിൽ ജോലി കിട്ടി. പ്ലസ് ടുവിന് ശേഷം ഒരു കോൺടാക്റ്റും ഇല്ലാതെ ഇരിക്കുകയായിരുന്നു.

മനു നാട്ടിലേക്ക് വരാൻ ബസ് കയറിയപ്പോൾ ആണ് അറിയുന്നത് അടുത്ത സീറ്റിൽ വീണ ആണിരുന്നത് എന്ന്. ഒരുമിച്ച് പഠിക്കുമ്പോൾ ഭയങ്കര മൗനി ആയിരുന്ന വീണ ബാംഗ്ലൂരിന്റെ സന്തതി ആയപ്പോഴേക്കും വളരെയധികം മാറിയിരുന്നു. നാല് വർഷത്തെ വിശേഷങ്ങൾ പങ്ക് വെച്ചു കഴിഞ്ഞവർ അവരുടെ സ്കൂൾ ജീവിതം അയവിറക്കാൻ തുടങ്ങി. അവർ ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നപ്പോൾ വീണ മനുവിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *