ഇരുട്ടിലെ ആത്മാവ് 6 [Freddy]

Posted by

ഇരുട്ടിലെ ആത്മാവ് 6

Eruttile Aathmaav Part 6 | Author : Freddy N | Previous Part

 

ചേട്ടാ…. അന്നത്തെ സംഭവമൊന്നും മനസ്സിൽ വയ്‌ക്കേണ്ട…. ട്ടോ… ഒക്കെ മറക്കുക.

അങ്ങനെ.. ഒന്നും നടന്നിട്ടില്ല എന്ന് കരുതിയാ മതി…..

മൗനം….

ഏട്ടാ… എന്തിനാ ഇവിടെ ഇരുട്ടത്തു നിന്ന് സംസാരിക്കുന്നെ,..
എന്റെ മുറിയിലോട്ട് വന്നിരിക്കു…..

വേണ്ടാ…. ഞാൻ ഉറങ്ങാൻ പോകുവാ…
ഇത്രവേഗം ഉറക്കം വന്നോ…

മ്മ്….

എന്നോട് പിണക്കമൊന്നുമില്ലന്ന് പറ….

വീണ്ടും മൗനം….

ദേ…. ഇങ്ങനെ പിണങ്ങാൻ മാത്രം ഞാൻ ചേട്ടനോട് എന്ത് തെറ്റ് ചെയ്തു… ???

ഇല്ല മോളെ…. നീ തെറ്റൊന്നും ചെയ്തില്ല… തെറ്റു ചെയ്തത് ഏട്ടനല്ലേ… ?

അങ്ങനെ ഒന്ന് പറ്റിപ്പോയി മോളെ…. മാപ്പാക്കണം….

ആ മാപ്പ് പറയാൻ വേണ്ടി നിന്റെ മുന്നിൽ വരാൻ പോലും ഏട്ടന് ധൈര്യമില്ലാത്തത് കൊണ്ടാ ഒത്തിരി നേരം വൈകീട്ട് വീട്ടീ വരണത്…..

ഇല്ല ഏട്ടാ… ആ തെറ്റ് ചെയ്തത് ഏട്ടനല്ല…..
അന്ന് ഏട്ടന്റെ ഉള്ളിലിരുന്ന കള്ളാണ്….

അത് നിമ്മിക്കറിയാം ഏട്ടാ…

വീണ്ടും മൗനം…..

ഞാനത് മനസ്സീന്ന് എടുത്തു കളഞ്ഞു
ഏട്ടൻ അതും ഓർത്തോണ്ടിരിക്കയാ…. ?

എന്നോട് പിണക്കമൊന്നുമില്ലന്ന് പറയൂ…. എന്നാലേ എനിക്കൊരു സമാധാനമാകൂ…..

എനിക്ക് പിണക്കമൊന്നുല്ല്യാ…. !!

അൽപ്പം നനഞ്ഞ കണ്ണുകൾ പുറം കൈകൊണ്ട് തുടച്ചിട്ട് സാവധാനം തലയാട്ടിക്കൊണ്ട് ഏട്ടൻ പറഞ്ഞു…..

സത്യം….. ?

മ്മ്….. !

അങ്ങനെ മൂളിയാ പോരാ….. !

ങാ… അതേ…. സത്യം… !

എന്റെ കൈയിൽ തൊട്ട് സത്യം പറ…. !
ഞാൻ ചേട്ടന്റെ ഒരു കൈ ഗ്രഹിച്ചു കൊണ്ട് പറഞ്ഞു…

മ്മ്… Ok..

ന്നാ…. എനിക്ക്.. ഒരുമ്മ തന്നേ…..

വേണ്ട…. അത് വേണ്ട….

Leave a Reply

Your email address will not be published. Required fields are marked *