ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ
Diariyil Rekhapeduthatha Dinangal | Author : Danmee
മോളെ നീ അങ്ങ് ഉണങ്ങി പോയല്ലോ.
നീ ഒന്നും കഴിക്കാറില്ലേ..
ഹോസ്റ്റൽ ഫുഡ് അല്ലെ …..
അമ്മായി ഒരു കൂട്ട് പറഞ്ഞു തരാം. ശരീര പുഷ്ടിക്ക് നല്ലതാ…
നീ ഇങ്ങനെ കളിച്ചു നടന്നോ അടുത്ത ചാൻസ് നിന്റേത.
മോളെ നീ ഇങ്ങനെ ഓടിച്ചടി നടക്കാതെ.. അടങ്ങി ഒതുങ്ങി ഇരിക്ക്…
എന്റെ പേര് പ്രവീണ . നാളെ എന്റെ ചേച്ചിയുടെ കല്യാണമാണ്. ബാംഗ്ലൂർ നിന്ന് പഠിക്കുക ആയിരുന്ന ഞാൻ ചേച്ചിയുടെ കല്യാണം പ്രേമണിച്ചു നാട്ടിൽ വന്നതാ . പക്ഷെ വന്നു പെട്ടതോ തറവാട്ടിലെ പെൺ പടയുടെ വായിലേക്കും. പതിയെ ഞാൻ അവരിൽ നിന്നെല്ലാം മറി നടന്നു.
“മോളെ പ്രവീണേ .. നീ എന്താ ഇവിടെ വന്ന് ഇരിക്കുന്നത്.പുറത്ത് ആരെക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ……… നിനക്ക് എന്താ വയ്യേ ”
” എയ്യ് എനിക്ക് കുഴപ്പം ഒന്നും ഇല്ല മുത്തശ്ശി ”
” പിന്നെ എന്താ നീ ഇങ്ങനെ ഇരിക്കുന്നത് ”
” പുറത്ത് ഇറങ്ങിയാൽ എല്ലാവരും കൂടെ എന്റെ ചെവി കടിച്ചെടുക്കും ”
” നീ അതൊന്നും കാര്യമാക്കണ്ട…. അവർ കുറെ നാൾ കൂടി അല്ലെ നിന്നെ കാണുന്നത് …. വെറുതെ കുശലം ചോദിക്കുന്നതല്ലേ ”
” അവർക്ക് ഇതെക്കെ മാത്രമേ ചോദിക്കാൻ ഉള്ളു… വേറെ ഒന്നും ഇല്ലേ ചോദിക്കാൻ ”
” എന്തെങ്കിലും ചോദിക്കാൻ വേണ്ടി ചോദിക്കുന്നത് അല്ലെ… നീ കാര്യം ആക്കണ്ട ”
” ഇല്ല മുത്തശ്ശി കുഞ്ഞിന്നാൽ മുതൽ ഇതെക്കെ തന്നെയല്ലേ ചോദിക്കുന്നത് ”
” പ്രായ പൂർത്തി ആയ ഒരു പെണ്ണിനോട് ഇതെക്കെ അല്ലാതെ വേറെന്നും ചോദിക്കാൻ നമ്മുടെ പെണ്ണുങ്ങൾക്ക് അറിയില്ല… അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..”