വേദിക
Vedika Part 1 bY Amal Srk
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് മനുഷ്യൻ ന് കുറച് സമാധാനം ലഭിച്ചത്. അച്ഛൻ വരുത്തിവച്ച കടങ്ങൾ എല്ലാം വീട്ടി. അനുജത്തിയെ കെട്ടിച്ചു വിടണം. എന്നാലും തീർന്നില്ല ഭാവിയിലേക് വേണ്ടി ഞാൻ ഒന്നും തന്നെ സംബതിച്ചു വച്ചിട്ടുമില്ല.
എന്തോകയോ ആലോചിച്ചു നേരംപോയത് അറിഞ്ഞില്ല.
വാതിലിന് മുട്ടുന്നു സബ്തം.
ടക്… ടക്….
ഡാ മനു കയറിവാടാ ഡോർ ലോക്ക് ചെയ്യ്തിട്ടില്ല…
കുബൂസ് വാങ്ങാൻ പോയതാണ് മനു.
എന്താ ഡാ മനു നീ യിത്ര വൈകിയ ?
എന്റെ പഴയ ഒരു കൂടുകാരനെ കണ്ടിന് കുറച്ചു സമയം അവനോടു വെടി പറഞ്ഞിരുന്നു. അതാ വൈകിയേ.
മനുവേ കുറച്ചു പറയുവാണേൽ ആൾ ഒരു പാവത്താനാ. കുടുംബം പോറ്റാൻ വേണ്ടി ദുബായിലേക് വിമാനം കേറിയതാ.
എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.
എന്റെ പേര് അർജുൻ. അജു ന് വിളിക്കും. ദുബായിലെ വലിയ മലയാളി വ്യവസായിയുടെ കമ്പിനിയിൽ അസിസ്റ്റന്റ് മാനേജർ ആണ്. അസിസ്റ്റന്റ് മാനേജർ എന്ന് പേരെ ഉള്ളു. മുതലാളി യുടെ കാർ ഡ്രൈവറും വെടിന്റെ സെക്യൂരിറ്റി പണിയും, എന്നിങ്ങനെ എല്ലാ പണിയും ചെയ്യേണ്ടി വരും .
ഗതികേട് കൊണ്ട് എല്ലാം സഹിച്ചു ഈ പൊരിയുന്ന മരുഭൂമിയിൽ ജീവിക്കുന്നത്.
മഹാദേവൻ എന്നാണ് എന്റെ മാനേജർ ടെ പേര്. വലിയൊരു ബംഗ്ലാവ് ൽ ആണ് താമസം. അതെ ബംഗ്ലാവിൽ തന്നെയാണ് എന്റെയും താമസം.
ആരും തെറ്റി ധരിക്കേണ്ട ബഗ്ലാവിലെ സെക്യൂരിറ്റി റൂമിൽ ആണ് താമസം.