പറയാതെ കയറി വന്ന ജീവിതം
Parayathe Kayari Vanna Jeevitham | Author : Avalude Baakki
ഇത് എന്റെ കഥയാണ്. ഞാൻ മിഥുൻ. കോട്ടയം കാരൻ അച്ചായൻ. അത് കൊണ്ട് തന്നെ വായിനോട്ടത്തിൽ പ്രഗൽഫൻ ആയിരുന്നു ഞാൻ. എന്റെ കഥ ആരംഭിക്കുന്നത് കോളജിൽ വച്ചാണ്. കുരുത്ത് തുടങ്ങിയ മീശയുള്ള കാണാൻ വലിയ സൗന്ധര്യമില്ലത്ത തീരെ മെലിഞ്ഞശരീരം അല്ലെങ്കിലും മെളിഞ്ഞതായിട്ടുള്ള ശരീരവുമുള്ള ഒരു പയ്യൻ ആയിരുന്നു ഞാൻ. സൗന്ദര്യം കുറവാണെന്നു ചിന്തയിൽ ഉള്ളത് കൊണ്ട് തന്നെ ആരെയും പ്രണയിക്കാൻ മനസ്സില്ലാതിരുന്നവൻ ആയിരുന്നു ഞാൻ. ആദ്യ വർഷ അർട്സിന് ആണ് ഞാൻ അവളെ കാണുന്നത്. കൃപ എന്നായിരുന്നു അവളുടെ പേര്.Love at first sight എന്ന ഒരു വികാരം ആദ്യമായി തോന്നിയ പെൺകുട്ടി. മെലിഞ്ഞു വെളുത്ത അവളെ കാണാൻ sai pallavi എന്ന നടിയെ പോലെ തന്നെ ഉണ്ടാരുന്നു. മുഖത്ത് നിറയെ കുരുക്കളുമായി നിന്ന അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പക്ഷേ ഇത് വരെ പെൺകുട്ടികളുമായി പ്രണയം എന്ന വികാരം തോന്നാത്തത് കൊണ്ട് തന്നെ അവളോട് എങ്ങനെ അടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഹോസ്റ്റലിൽ നിന്നത് കൊണ്ട് തന്നെ അവളുടെ ബ്രാഞ്ചിലെ ആൺകുട്ടികളും എന്റെ കൂടെ നല്ല സുഹൃത്തുക്കൾ ആയി ഉണ്ടായിരുന്നത് കാര്യമായി. അതിൽ എന്റെ നല്ല കൂട്ടുകാരനായ ആഷിക് അവളുടെ ക്ലാസിലായിരുന്നു പഠിക്കുന്നത്. അവൻ വഴി ഞാൻ അവളെ പരിചയപ്പെട്ടു. പിന്നെ വാട്ട്സ്ആപ് വഴി ചാറ്റിംഗ് തുടങ്ങി. പക്ഷേ എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയിരുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ എല്ലാ ഇഷ്ടങ്ങളും മറ്റും പറഞ്ഞിട്ടുണ്ട്. ഒരു ദിവസം നോക്കിയപ്പോൾ അവൾ എന്നെ വാട്ട്സ്ആപ്പിൽ block ചെയ്തു. എന്തിനാണെന്ന് എനിക്കൊരു ഇതും പിടിയും കിട്ടിയില്ല.Engineering പഠിക്കുന്നത് കൊണ്ട് തന്നെ ഇടക് workshop ചെയ്യണമായിരുന്നു. അതിനു വേണ്ടി അവൾടെ ബ്രാഞ്ചിലെ കുട്ടികൾ എന്നോടും വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു.അങ്ങനെ വർക്ക്ഷോപ്പ് നടക്കുന്ന കോളജിൽ ഞാൻ എത്തി. അവിടെ ചെന്നപ്പോഴാണ് ഞാൻ അവരുടെ ഒപ്പം കൃപയും ഉണ്ടെന്ന് അറിയുന്നത്. ഞാൻ അവളെ നോക്കി പോലും ഇല്ല. പക്ഷേ വർക്ക്ഷോപ്പ് മൊബൈൽ ഫോൺ ഡെവലപ്പ്മെന്റ് ആയതു കൊണ്ട് 4 പേരുള്ള ടീമിന് ആയിട്ട് ആയിരുന്നു ഒരു കിറ്റ് നൽകിയിരുന്നത്. എന്റെ കൂട്ടുകാരൻ തെണ്ടി ആഷിക് ആയിരുന്നു ഞങ്ങളുടെ എല്ലാവരെയും വർക്ഷോപിന് കൊണ്ട് പോകാൻ മുൻകൈയെടുത്തത്. ആ പൊട്ടൻ എന്നെയും കൃപയേം ഒരു ഗ്രൂപ്പിൽ ഇട്ടു. എന്നിട്ട് അവൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു. “പോളിക്ക് മുത്തെ”. രണ്ട് ബ്രഞ്ചിലായത് കൊണ്ട് കോളജിൽ വച്ച് സംസാരം നടക്കാത്തതിനാൽ ആണ് അവൻ ഇങ്ങനെ ഒരു സംഭവം ചെയ്തത്. കൃപ എന്നെ ബ്ലോക്ക് ചെയ്ത കാര്യം അവനോട് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഗ്രൂപ്പിൽ ഇരുന്നെങ്കിലും അവളോട് മിണ്ടിയില്ല.
കുറെ നേരം കഴിഞ്ഞപ്പോൾ ഒരു വിളി. “മിഥുൻ”. ആ വിലിയിലെ മാധുര്യം കേട്ട ഞാൻ അറിയാതെ തന്നെ വിളി കേട്ടു. “എന്തോ”. അതും പറഞ്ഞ് ഞാൻ നോക്കിയപ്പോഴാണ് ബാക്കിയുള്ളവരെ മാറ്റി അവൾ എന്റെ അടുത്ത് വന്നിരുന്നത് ഞാൻ കണ്ടത്. കൃപയെ കണ്ടതും മുഖം ഒന്ന് ചിരിച്ചു പോയി.