വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട്.. അങ്ങനെ എഴുതുന്ന ആളാ ഞാൻ.. പലർക്കും ഇത് ഇഷ്ടമാകില്ലെന്നു അറിയാം.. ഇഷ്ടപ്പെട്ടില്ലെങ്കിൽ കമന്റ് ഇടണം പറയണം.. എന്റെ മുഖത്തുള്ള ഓരോ അടിയാകട്ടെ അത്.. ചിലപ്പോ ഞാൻ നന്നായാലോ..
*********————********———*****
പ്രതിഷിക്കാതെ കിട്ടിയത് 1
Prathikshikkathe Kittiyathu Part 1 | Author : Vijay
ഒരു ഉറക്കം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. പുറത്ത് നല്ല മഴ ഉണ്ട്.. അത്കൊണ്ട് ആകും നല്ല തണുപ്പും..
എന്റെ നെഞ്ചിൽ ചൂടും തട്ടി ഒരാൾ നല്ല ഉറക്കം..
ഞാൻ അവളെ നോക്കി..
പാവം.. നിഷ്കളങ്കമായ മുഖം.. ഇവൾ കൂടെ ഉള്ളപ്പോ എല്ലാറ്റിനും ഒരു ധൈര്യമാണ്.. പുറത്തേക്കു നോക്കി മഴ നല്ല ശക്തിയായി പെയ്യുന്നുണ്ട്..
വീണ്ടും ഞാൻ അവളെ നോക്കി.. സിന്ദൂരം ഇട്ട നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഒന്നു ചിണുങ്ങി വീണ്ടും ഉറക്കത്തിലേക്കു പോയി.. ഞാൻ കണ്ണുകൾ അടച്ചു കിടന്നു.. ഉറക്കം വന്നില്ല.. അപ്പോഴേക്കും പഴയ കാര്യങ്ങൾ ഓരോന്നായി മനസിലേക്കു ഓടി വന്നു.. ഞാൻ അവളെ ഒന്നും കൂടി എന്നിലേക്കു ചേർത്തു പിടിച്ചു..
എന്തിനാടീ പെണ്ണെ നീ എന്റെ ജീവിതത്തിലേക്ക് വന്നത്.. എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. അതിനു മാത്രം ഞാൻ എന്തു പുണ്യമാ ചെയ്തിട്ടുള്ളത് അവൻ ഓർത്തു..
ഇത് ഇപ്പൊ ആരെ പറ്റി ആകും ഞാൻ ഇങ്ങനെ പറയുന്നതെന്നു നിങ്ങൾക്കു തോനുണ്ടാകും അല്ലെ.. അവൾ എന്റെ ജീവന്റെ പാതി,, നന്ദ..
എന്റെ മാത്രം നന്ദുട്ടൻ..
ഞാൻ വീണ്ടും വര്ഷങ്ങള്ക്കു അപ്പുറം ഉള്ള ഓർമ്മകൾ മനസിലേക്കു വന്നു…
******———–*********———–*********———-
ഒരു തേപ്പ് കിട്ടി കള്ള് കുടിയും താടി ഒക്കെ വളർത്തി നാട്ടിൽ നിരാശാ കാമുകനായി നടക്കുമ്പോൾ ആയിരുന്നു ബാംഗ്ലൂർ രിൽ ജോലി കിട്ടുന്നത്..
എങ്ങനെയും ഈ നാട്ടിൽ നിന്നും രെക്ഷപെട്ടാൽ മതിയെന്നും പറഞ്ഞു പിറ്റേ ദിവസം തന്നെ ബാംഗ്ലൂർക്ക് വണ്ടി കയറി..
അവിടെ പോയാൽ പിന്നെ വീട്ടുകാരുടെ ഉപദേശവും നാട്ടുകാരുടെ കളിയാക്കലും കേള്കണ്ടല്ലോ എന്ന് കരുതി തന്നെ ആണ്.. ജോലി കിട്ടി നെക്സ്റ്റ് ഡേ വണ്ടി കയറിയത്..
ഇങ്ങനെ വീട്ടുകാരും നാട്ടുകാരും പറയണ്ട് ഇരിക്കും
അത്രക്കു നല്ല കോളിളക്കം ഉണ്ടാക്കിയ പ്രേമവും പിന്നെ അവളുടെ കല്യാണവും എല്ലാം..
എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി ഞാൻ..
അവളോ എനിക്കിട്ടു നല്ല ഒരു തേപ്പും തന്നു ഇപ്പോ
കെട്ടിയവന്റെ കൂടെ സുഗമായി ഇരിക്കുന്നു..
അവൾ പോയതിൽ അല്ല വിഷമം.. എന്നെ വെറും പൊട്ടൻ ആക്കിയാലോ എന്ന് ആലോചിച്ചു കൊണ്ടായിരുന്നു..