നീ.ല.ശ 2
Ni.La.Sha Part 2 Author പമ്മന്‍ജൂനിയര്‍
”അഞ്ച് പെറ്റതല്ലേ അതാവും…”
”ശരിയാ ഈ വന്നകാലത്ത് ആരേലും ചെയ്യുന്ന പണിയാണോ… ഒന്നുമല്ലേലും കോണ്ടമെങ്കിലും ഇട്ടോണ്ട് ഇവര്‍ക്ക് ചെയ്തൂടാരുന്നോ…”
കൊച്ചിയിലെ എക്സ്ആര്‍ ആഡിറ്റേഴ്സിന്റെ ഓഫീസില്‍ ഇരുന്ന അക്കൗണ്ടിംഗ് അസിസ്റ്റന്റുമാരായ പ്രീതിയും നന്ദിനിയും തമമില്‍ സംസാരമാണ്. നന്ദിനി തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ചെന്ന് പ്രീതിയുടെ അടുത്തു നിന്നാണ് പറഞ്ഞത്.
”നന്ദിനി പറഞ്ഞതാ ശരി… കോണ്ടമൊക്കെ ഇപ്പോ ചീപ്പ് റേറ്റില്‍ കിട്ടില്ലേ അതൊന്നും ആ നീലിമയ്ക്ക് അറിയില്ലായിരിക്കും അല്ല്യോ…” ഇരുവരും അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു.
”എന്തായാലും അഞ്ചാമത്തേത് ഒരധികപ്പറ്റു തന്നെയായിപ്പോയി…” ചിരിക്കിടയില്‍ പ്രീതി പറഞ്ഞു.
”അതേ… ആരും നീലിമയെ കേറി ട്രോളണ്ട… അവള്‍ക്ക് തലവേദനയാ അല്ലാതെ ആറാമത്തെ ഗര്‍ഭത്തിന്റെ ലക്ഷണമല്ല…” നീലിമയുടെ ഉറ്റ സുഹൃത്ത് ലതിക ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ലതിക പ്രീതിയുടെയും നന്ദിനിയുടെയും അടുത്ത് ദേഷ്യപ്പെട്ടു.
ഈ സമയം നീലിമ ഓഫീസിലെ വുമണ്‍സ് റൂമില്‍ കിടക്കുകയായിരുന്നു.
രാവിലെ ഓഫീസില്‍ വൈകിയാണ് നീലിമയെത്തിയത്. വന്നപാടെ എംഡിയുടെ മുറിയില്‍ ചെന്ന് സിക്ക് ലീവിന് അപേക്ഷിച്ചു. തീരെ വയ്യ. തല വെട്ടിപ്പിളര്‍ക്കുന്ന വേദനയാണ്. തന്റെ സീറ്റില്‍ വന്നിരുന്നിട്ടും നീലിമയ്ക്ക് അസ്വസ്ഥത കൂടി വന്നതേയുള്ളു. അതിനാലാണ് വുമണ്‍സ് റൂമില്‍ വന്നു കിടക്കുന്നത്.
ലതിക അവളുടെ അടുത്തുവന്നു.