ആജൽ എന്ന അമ്മു 7
Aajal Enna Ammu Part 7 | Author : Archana Arjun | Previous Part
വിവേക് വളരെ പാട്പെട്ട് കണ്ണ് തുറന്നു……ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു……. അവൻ ചുറ്റിലും നോക്കി….. എവിടെയാണെന്നുള്ള ഭാവത്തിൽ………
” നോക്കണ്ട നിന്റെ വീടല്ല….. ”
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ………….
” ഒന്നും ഓർമയിണ്ടാവില്ലല്ലോ അല്ലേ…..?…… ഇണ്ടാവില്ല അതോണ്ടാ അങ്ങനെ അടിച്ചേ……. എന്തിനാ മഹാൻ ഇവിടെ ഇരിക്കണേ എന്ന് വല്ല നിശ്ചയോം ഇണ്ടോ…….? .. ”
അവൻ എന്തോ ഓർക്കാൻ ശ്രമിച്ചു…….വേദന കൊണ്ടാണോ എന്തോ അവൻ കണ്ണിറുക്കി അടച്ചു……
” അധികം മെനകെടണ്ട ഞാൻ പറഞ്ഞു തരട്ടെ എന്താ ഉണ്ടായേന്ന്…….. ”
**************************
അവന്റെ മുഖത്ത് ചോരയില്ലായിരുന്നു……….. പെട്ടന്നാണ് എന്റെ പുറകിൽ നാലഞ്ചു പേര് അണിനിരന്നത്…….അത് കണ്ട് എഴുന്നേറ്റ വിവേകും വിശാഖും ഒരുപോലെ ഞെട്ടി ……….
ഞാൻ നേരത്തെ ഷെയർ ചെയ്ത ലൊക്കേഷൻ തപ്പി അവിടെത്തിയത്ത് സജി ചേട്ടനും പിന്നെ നമ്മടെ കുറച്ചു പിള്ളേരുമായിരുന്നു……….
” ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ സാറെ….. ബൈ ദി ബൈ ഇവളെ അല്ല നിന്നെ ആണ് ഓ സോറി നിങ്ങളെ ആണ് ഞങ്ങൾ സ്കെച്ച് ചെയ്തത്…… അപ്പൊ പിന്നെ ഇതെല്ലാം വെൽ പ്ലാനിങ് ആയിരുന്നു എന്ന് സാറന്മാർക്ക് മനസിലായി കാണുമല്ലോ…. അപ്പൊ ശെരി ചേട്ടന്മാരെ ദെ ദിവനെ എടുത്ത് കൊറച്ചു പൊടി അണ്ണാക്കിൽ അടച്ചു കൊടുത്തിട്ട് ബാക്കി പാക്കറ്റ് കാറിലോട്ട് ഇട്ടേരെ എന്നിട്ട് ആ കാറും എടുത്ത് നേരെ സ്റ്റേഷനിലോട്ട് വിട്ടോളു ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…… ”
വിശാഖിനെ ചൂണ്ടി ഞാൻ പറഞ്ഞു…….
എന്റെ സ്വന്തം വല്യമ്മയുടെ മോൻ ആണ് അതായത് എന്റെ ചേട്ടൻ ആയിരുന്നു ഇവിടത്തെ എസ്. ഐ അതോണ്ട് കാര്യം പറഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ചാർത്താനുള്ള കേസും ഏട്ടൻ തന്നെ പറഞ്ഞു തന്നു….. അവിടെയുള്ള സകല ഡ്രഗ്സ് ബേസ്ഡ് കേസും ഇവന്റെ തലയിൽ ആയിട്ടുണ്ട്……. അപ്പൊ അവന്റെ കാര്യം സ്വാഹാ……
” എടാ ഇവന്റെ കാര്യം ഓകെ….. അവനെ നീ എന്ത്ചെയ്യാൻ പോകാ……? ”
സജിയേട്ടൻ ചോദിച്ചു…..