ഹൗസ് ഡ്രൈവർ
House Driver | Author : Ansiya
ഗൾഫിൽ പോയാലെ കുടുംബം രക്ഷപെടു എന്ന തോന്നലിൽ ആണ് കൂട്ടുകാർക്ക് വിളിച്ചു പണി അന്വേഷിച്ചത്….. രണ്ടു മൂന്ന് പേര് നോക്കാം ശരിയാക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും ആയില്ല ഒരു നാലഞ്ച് മാസം കഴിഞ്ഞു കാണും ഖത്തർ ൽ ഉള്ള എന്റെ കൂട്ടുകാരൻ ഇസ്മായിൽ വിളിച്ചു ഒരു ദിവസം വൈകീട്ട്…..
“ഹലോ….???
“അസിഫെ ഞാനാട ഇസ്മയിൽ….”
“ആ പറയട എന്തുണ്ട് വിശേഷം….???
“സുഖം…. എന്താ നാട്ടിലെ വിവരങ്ങൾ….???
“സുഖമായി പോണ്….”
“പിന്നെ ഒരു വിസ ഉണ്ട്…. നോക്കണോ….???
“ആടാ നോക്ക്… എന്തിലേക്ക….???
“വീട്ട് വിസ ആണ്…. വിസക്ക് പൈസയൊന്നും വേണ്ട…. ലൈസൻസ് എടുത്ത് വണ്ടി ഓടിക്കാൻ തുടങ്ങിയാൽ ശമ്പളം 1500 രൂപ തരും…..”
“നല്ല വീടാണോ ടാ….??
“ആണെന്ന പറഞ്ഞേ… പിന്നെ എല്ലാം നിന്റെ തലവര പോലെ വരും…..”
“ഹം…. എന്താ അയാക്കേണ്ടത് ഞാൻ ഉടനെ തന്നെ അയക്കാം….”
“രണ്ടു കൊല്ലം നിന്നാൽ മതി പിന്നെ ലൈസൻസ് കയ്യില ആകുമല്ലോ…. എന്നിട്ട് നമുക്ക് നല്ല കമ്പനി നോക്കി കയറാം….”
“ആടാ ഞാൻ റെഡി…..”
“എന്റെ അടുത്തൊന്നും അല്ല ട്ടാ…. കാണലും കുറവാകും….”
“അതൊന്നും സാരമില്ല…..”
“എന്ന ഞാൻ സംസാരിച്ചു നിന്നെ വിളിക്കാം…. പെട്ടന്ന് വരേണ്ടി വരും റെഡി ആയി നിന്നോ…..??
“ഓഹ്….”
വേഗം വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോൾ ഉമ്മാക്കും അനിയത്തിക്കും അനിയനും എല്ലാവർക്കും സന്തോഷമായി….. ഇസ്മായിൽ പറഞ്ഞത് പോലെ ഒരാഴ്ച കൊണ്ട് എല്ലാം റെഡി ആയി… ടിക്കറ്റും കഫീൽ തന്നെ അയച്ചു തന്നു…. അപ്പൊ എനിക്കും തോന്നി നല്ല മനുഷ്യൻ ആവുമെന്ന്…..