കൊച്ചിയിലെ കുസൃതികൾ 3
Kochiyile Kusrithikal Part 3 | Author : Vellakkadalas | Previous Part
കഥ തുടരും മുൻപ്.
ആദ്യ രണ്ടുഭാഗങ്ങൾ വായിച്ചു അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവർക്ക് നന്ദി. അനുകൂലമായാലും പ്രതികൂലമായാലും പ്രതികരണങ്ങൾ ആണ് പ്രചോദനം. അതുകൊണ്ട് അത് ഇനിയും തുടരാൻ അപേക്ഷ. നിങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ അതിനപ്പുറത്തേയ്ക്ക് കഥയെ കൊണ്ടുപോകാൻ തന്നെ ആണ് ആഗ്രഹം.
രണ്ടാം ഭാഗം കഴിഞ്ഞ് മൂന്നാം ഭാഗം ഇത്രയും വൈകിയത് മനഃപൂർവ്വമായല്ല. എന്റെ വിവാഹമുൾപ്പെടെ വ്യക്തിപരമായ പല തിരക്കുകളും കാരണം വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് സത്യം. ക്ഷമിക്കുവാൻ അപേക്ഷ. ആദ്യമായി കഥ വായിച്ചു തുടങ്ങുന്നവരോട്, ആദ്യ രണ്ടുഭാഗങ്ങൾ വായിച്ചതിനുശേഷം വായന തുടരുകയാണെങ്കിൽ കഥ കൂടുതൽ ആസ്വാദ്യകരമാകും. ഇനി കഥയിലേക്ക്.
ബെന്നിയുടെ കാത്തിരിപ്പ്, അഥവാ ടിക്കറ്റില്ലാതെയും കളി കാണാം.
ദീപുവിനോട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അത്രനേരം തൂങ്ങിനിന്ന മഴയ്ക്ക് വീണ്ടും കനം വെച്ചു തുടങ്ങിയിരുന്നു. ബെന്നി കയ്യിൽ കുടയൊന്നും കരുതിയിട്ടുണ്ടായിരുന്നില്ല. അവന്റെ സ്വഭാവം വെച്ച് ആവശ്യത്തിനുള്ള തുണി കരുതിയത് തന്നെ അത്ഭുതമാണ്, പിന്നെയാണ് കുട. അവൻ മഴതോരും വരെ കയറിനിൽക്കാൻ ഒരിടം തേടി ചുറ്റും നോക്കി. ആ വഴി മുഴുവൻ ഇരുട്ടിൽ ആണ്ടുകിടന്നു. “മൈരന്മാർക്ക് ഇവിടെ വല്ല സ്ട്രീറ്റ് ലൈറ്റും വെച്ചുകൂടെ?” അവൻ മനസ്സിൽ പ്രാകി. ഒരു വിധം തപ്പി പിടിച്ചു മുന്നോട്ട് നടന്നുനോക്കി. ഒരു രക്ഷയുമില്ല,ആ ഭാഗത്തൊന്നും ഒരു പെട്ടിക്കടപോലും കാണാനില്ലായിരുന്നു.
അവൻ തിരികെ രാജീവന്റെ വീടിന് മുന്നിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് രാജീവിന്റെ വീടിന്റെ അവന്റെ തൊട്ടുപുറകിൽ നിന്ന് ഒരു ഓട്ടോ സ്റ്റാർട്ട് ചെയ്ത് റോഡിലിറങ്ങിയത്. ബെന്നി തിരിഞ്ഞുനോക്കി, മുന്നിൽ തെളിഞ്ഞു കത്തുന്ന എൽ.ഇ.ഡി ലൈറ്റിന്റെ വെളിച്ചത്തിൽ “ബാഹുബലി” എന്ന് വലിയ അക്ഷരങ്ങളിൽ പേരെഴുതിയ ആ ഓട്ടോയ്ക്ക് കൈ കാണിക്കുമ്പോൾ അവൻ ഓർത്തത്, “വല്ല എ. ടി. എം ന്റെയും അടുത്ത് നിർത്താൻ പറയാം, അവിടെ നിന്ന് പൈസ എടുത്ത് വല്ല ഹോട്ടലിലും പോയി വയറു നിറച്ചിട്ട് ദീപുവിനെ വിളിക്കാം എന്നാണ്.” പക്ഷെ,