വേട്ട 2 [Zodiac]

Posted by

ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പിന്തുണയ്ക്ക് വലിയ നന്ദി…ഇതിനും നിങ്ങൾ ആ പിന്തുണ നൽകണം…

 

എന്നു zodiac

 

വേട്ട 2

Vetta Part 2 | Author : Zodiac | Previous Part

 

അവൻ അവിടെ എത്തിയപ്പോൾ ആണ് കുറെയധികം വണ്ടികളും ആള്കാരെയും കണ്ടത്..അവനു എന്താണ് സംഭവം എന്നു മനസ്സിലായില്ല…

 

വീട്ടിൽ മുഴുവൻ മാധ്യമ വണ്ടികളും പോലീസുകാരും വളഞ്ഞിരുന്നു..അവൻ പതിയെ അകത്തേക്ക് കയറാൻ പോയപ്പോൾ ഒരു പോലീസുകാരൻ അവനെ തടഞ്ഞു..

 

“ആരാടാ ബോധം ഇല്ലേ നിനക്ക് മൈരേ..”

 

അതും പറഞ്ഞു അവനെ പുറത്തേക്ക് തള്ളി..അവൻ അവിടെ വീണു..അപ്പോഴാണ് ഒരു സ്ത്രീ വന്നു അവനെ എഴുന്നേല്പിച്ചത്..ശർമിള ആയിരുന്നു അത്.

 

“സർ ഇത് പ്രിയയുടെ സഹോദരൻ ആണ്..”

 

അത് കെട്ടപ്പോൾ ആണ് പോലീസുകാരന് അയാൾ ചെയ്ത അബദ്ധം മനസ്സിലായത്..

 

“അവനെ അങ്ങോട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോകു..സർ വന്നാൽ പ്രശ്‌നം ആകും..”

 

അത് കെട്ടതും ശർമിള അവനെയും കൊണ്ടു മാറി നിൽക്കാൻ നോക്കിയെങ്കിലും അവൻ അനങ്ങിയില്ല..

 

“എന്താ പ്രശ്നം..എന്താ പറ്റിയത് ..ചേച്ചി എവിടെ..പറ…”അവൻ അലറി..

 

ശര്മിളക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

 

അവനെ നിർബന്ധിച്ചു അവിടെ പുറത്തുള്ള ഒരു സൈഡിൽ ഇരുത്തി…

 

“മോനെ..പറയുന്നത് കേട്ടിട്ട് പ്രശ്നം ഒന്നും ആക്കരുത്..”

 

അവൻ അതു കേട്ടപ്പോൾ അവളെ തന്നെ നോക്കി..

 

ശർമിളയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് അവൻ കണ്ടിരുന്നു..

 

“ചേച്ചിക് എന്താ പറ്റിയത്..ചേച്ചി എവിടെ.. എനിക്ക് കാണണം..”

 

“പീറ്റർ…ഒരു കള്ളൻ ഇവിടെ കയറി.. മോഷണം ആണ് ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്…അതിനിടയിൽ ചേച്ചിയെ അവർ ആക്രമിച്ചു..”

 

“എന്ത്..”അവൻ അലറി..

 

“ചേച്ചി ആശുപത്രിയിൽ ഉണ്ട്..തലയ്ക്ക് ചെറിയ ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം..”

 

അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *