*അഴികളെണ്ണിയ പ്രണയം* [based on true story] *ഭാഗം 1*
Azhikalenniya Pranayam Part 1 | Author : Ajipan
▪▪▪▪▪▪▪▪”ഡാ അരുണേ എണീകെടാ…..
ബെല്ലടിക്കുന്നുണ്ട് ഇങ്ങനെ ഉറങ്ങാൻ ഇത് വീടൊന്നുമല്ല, ഇവനോടെത്രപറഞ്ഞാലും മനസിലാവതില്ല..”
ഇന്നും ഉണർന്നത് അബ്ബാസിക്കാന്റെ തല്ലുകൊണ്ടാണ്..,
പുതപ്പിച്ചിരുന്ന പുതപ്പുമായി പൾട്ടി അടിച്ചാണ് ഡോറിനുമുമ്പിൽ ലൈനപ്പായി ഇരുന്നത്. രണ്ട്‌ലൈനായാണ് നിൽക്കേണ്ടത്. ഇതിനകത്ത് കയറിട്ടു ഇന്നേക്ക് രണ്ടുമാസമായി ആദ്യ ഒരാഴ്ചക്കാലം ഉറങ്ങാൻ പറ്റാത്തത് കൊണ്ടായിരിക്കും ബെല്ലടിക്കുബോൾ തന്നെ ലൈനപ്പായത്. എല്ലാദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ വിചാരിക്കും ബെല്ലടിക്കുമ്പോൾ ഉണരണമെന്നും ആദ്യം പോയി ലൈനപ്പായി നീക്കണമെന്നും. ബെല്ലടിക്കുമ്പോൾ ലൈനപ്പായില്ലെങ്കിൽ അതിനും വേറെ പഴികേകേണ്ടിവരും അല്ലെങ്കിലും ഈ പോലീസുകാർക്ക് തല്ലാൻ ചെറിയ ഒരു കാരണമല്ലേ വേണ്ടത്. ഇവിടെത്തെ ബെല്ലിന്റെ ശബ്‌ദവും അത് പോലെയാണ്, ആരോ പൊട്ടിക്കാരയണ പോലെയാണ് തോന്നുന്നത്.
എല്ലാദിവസവും രാവിലെയും വൈകുന്നേരവും പോലീസ് ഏമാന്മാരുടെ പരേഡും കണക്കെടുപ് നിർബന്ധമാണ്.
പകുതിയിൽ അധികംപേരും ഉറക്കം തൂങ്ങുകയാണ്, കൊഴിപോലും കൂകിയിട്ടുണ്ടാവില്ല, അതുപോലെ ഉള്ള സമയത്താണ് അവരുടെ കണക്കെടുപ്..
ഒരു പോലീസ് കാരൻ വന്നു തല കണക്കെടുത് പോയി പിന്നാലെ അഞ്ചുമിനിറ്റ് കഴിഞ്ഞു വേറെ ഒരു പോലീസ് കാരനും വരും കണക്കെടുക്കാൻ അതുവരെ ഇങ്ങനെ തൂറാൻ ഇരുന്നപോലെ ഇരിക്കണം.
“5 മണി ആയല്ലോ..”
അടുത്തുള്ള ഏതോ പള്ളിയിൽ നിന്നും ബാങ്കുവിളി കേട്ട് അബ്ബാസിക്ക പറഞ്ഞു.
കണക്കെടുപൊക്കേ കഴിഞ്ഞു പുതപ്പൊക്കെ മടിക്കിവെച്ചോണ്ടിരിക്കുമ്പോളാണ് അബ്ബാസിക്ക ചോദിച്ചത്.. ” നിനക്ക് എങ്ങനെയാഡാ ഊവേ ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത്” . ആ ചോദ്യം കേട്ടപ്പോൾ ചിരിക്കാനല്ലേ നമ്മളെകൊണ്ട് പറ്റു..
“ഉറങ്ങുന്ന സമയത്താണ് ചില നല്ല മുഹൂർത്തങ്ങൾ ഉണ്ടാവുന്നത്..” ( ഇവിടെ വന്നതിനു ശേഷം ചിരിക്കാത്തവർ പോലും ഉറക്കത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്)