വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ…..300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു…….ഭാഗം രണ്ട് ഇതാ നിങ്ങള്ക്ക് മുന്നിൽ……….
മാന്ത്രിക തകിട്…2
MANTHRIKA THAKIDU 2 A HORROR KAMBINOVEL BY RAHUL
PREVIOUS PART MANTHRIKA THAKIDU
രാമന് തന്റെ മിഴികൾ വിശ്വസിക്കാൻ ആയില്ല… “ദൈവമേ 3 മാസത്തിനു ശേഷം ഈ സ്റ്റേഷനിൽ ഇറങ്ങുന്ന ആദ്യത്തെ ആൾ…
രാമൻ അവൾക്കു നേരെ ചെന്ന് ചോദിച്ചു…..
“ബാഗ് തരു ഞാൻ പിടിക്കാം…”
ഒരു റെയിൽവേ പോർട്ടർ ആണ് എങ്കിലും വളരെ അവശനും ക്ഷീണിതനും ആയിരുന്നു രാമൻ…
എന്നാൽ വളരെ ഊർജ്ജസ്വലതയോടെ നിന്ന ആ പെൺകുട്ടി പുഞ്ചിരിച്ചോണ്ട് രാമനോട് ചോദിച്ചു… “രാമേട്ടന് എന്നെ മനസ്സിലായില്ലേ..? ഞാനാ കല്ല്യാണി പുല്ലൂർ മനക്കലെ ശേഖരൻ തിരുമേനീടെ കൊച്ചുമോൾ…”
രാമന്റെ മിഴികൾ അത്ഭുതതാൽ വിടർന്നു…” അയ്യോ എനിക്ക് ആളെ മനസിലായില്ല്യാ കുട്ട്യേ…?? വല്യ പെണ്ണായല്ലോ… മോൾ ഒറ്റക്കാനാണോ വന്നേ…?
“അതെ രമേട്ടാ…” കല്ല്യാണി ഊർജ്ജസ്വലതയോടെ മറുപടി പറഞ്ഞു…
“കല്ലു ചേച്ചീ…..” റെയിൽവേ പാലത്തിനു വശത്തുള്ള വയൽ വരമ്പിലൂടെ ഓടി വരികയായിരുന്നു ബാലുവും അശ്വതിയും…
ഓടി വന്നു മൂവരും തമ്മിൽ വാരിപുണർന്നു…
കല്ല്യാണി : “എടാ ബാലു നീ അങ്ങ് വളർന്നു വല്യ ചെക്കാനായല്ലോ… പൊടിമീശ ഒക്കെ വരുന്നുണ്ട്…”
ചിരിച്ചുകൊണ്ട് കല്യാണി ബാലുവിനെ കളിയാക്കി പറഞ്ഞു.
“കല്ലു വാ വിശേഷം ഒക്കെ വീട്ടിൽ ചെന്നിട്ടു ” ഇത്രേം പറഞ്ഞു കൊണ്ട് അശ്വതി കല്യാണിയുടെ കയ്യില്നിന്നും ബാഗും വാങ്ങി നടക്കാൻ ഒരുങ്ങി.
“ഹോ ഒരു വല്യമ്മ….” കല്ല്യാണി അസ്വതിയെ കളിയാക്കി കൊണ്ട് പറഞ്ഞു..
“നിക്കേടാ ഒരു മിനിറ്റ് ” കല്ല്യാണി തന്റെ പേഴ്സ് തുറന്നു അതിൽ നിന്നും 100 രൂപ രാമന് നൽകി. ആദ്യം ഒന്ന് മടിച്ചെങ്കിലും രാമൻ അത് വാങ്ങി കല്യാണിക്കു നന്ദി പറഞ്ഞു.