വിഷ്ണു
Vishnu | Author : Ziya
വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു …
അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു …
” വാവ എന്ത്യ …
” അവൾ ഉറങ്ങി … ഏട്ടാ…
വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ…
” അതേ നീ ഡ്രസ്സ് മാറ് …
” എവിടെ പോവാനാ ….
” നിന്റെ വീട്ടിൽ ഒന്ന് പോണം ….
” എന്താ ഏട്ടാ പെട്ടന്ന് ….
” അത് കുറച്ചായി ഞാൻ ആലോജിക്കുന്നു നിന്നേ അവിടേ കൊണ്ട് പൂവണം എന്ന് ഇന്ന് അതിന് പറ്റിയ ദിവസമാ നീ റെഡിയാവ്….
അവൾ അവനേ ഒന്ന് നോക്കി റൂമിലേക്ക് നടന്നന്നു ….
:
:
:
:
വിഷ്ണു ഒരു സാതാരണ കാരൻ ആണ് .. പെയ്ന്റിങ്ങ് വർക്കാണ് അവന് … അവന്റേ അച്ഛൻ ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ് … അവന്റെ കല്യാണം കഴിഞ്ഞ് ഒരു വർക്ഷം തികയപഴേക്കും അമ്മയും പോയി … പിന്നേ ഉള്ളത് ഒരു അനിയത്തി ആണ് അവളേ കല്യാണം കഴിച്ചു കൊടുത്തു …
വിഷ്ണു തന്റേ പോന്നോമന മോളുടേ നെറ്റിയിൽ ഒരു മുത്തം കൊടുത്തു … ഉറക്കത്തിലും അച്ഛന്റെ സാന്യത്യം മനസിലാക്കിയ ആ കുരുന്നിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ….
പ്രിയ റെഡി ആയി ഇറങ്ങിയതും വാവയുടെ ഡ്രസ്സ് മാറ്റിച്ച് അവന് ഒപ്പം ബൈക്കിൽ യാത്ര തിരിച്ചു … തന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നു ….