മൗനരാഗം 1 [sahyan]

Posted by

മൗനരാഗം 1

Maunaraagam | Author : Sahyan

 

“ഹിരനെ ആ ബാനർ കൊറച്ചൂടി മുകളിലേക്ക് വലിച്ചു പിടിച്ചേ…… നിന്റെ ഭാഗത്തു അല്പം ചരിഞ്ഞ നില്കുന്നെ “…
“ഡാ കോപ്പേ എന്റെ കൈ ഇത്ര പൊങ്ങുകയുളൂ… അടിയിൽ നിന്ന് ഡയലോഗ്‌ അടിക്കലെ ”
“ഒരു പണി ഏറ്റെടുത്താൽ അത് നല്ലരീതിയിൽ ചെയ്യണ്ട മോനെ ഹിരാ”……
“ഞാൻ പണിയെടുക്കുന്നിലെ മോനെ ചെയർമാനെ”…………
‘ഓ തമ്പുരാന്‍… നീ ആ ടോണിനെ കണ്ടോ അവൻ ഇതിവിടെ പോയേക്ക…….. നീ ഒന്ന് വിളിച്ചുനോക്കിയേ’’
‘’ഡാ തെണ്ടി എനിക്കു പത്തു കൈ ഒന്നും ഇല്ല നീ വെറുതെ നിൽക്കല്ലേ നീ വിളക്ക് അല്ലേൽ വേണ്ട ദേണ്ടേ വാമി വരുന്നു അവളോട്‌ ചോയ്ക്ക്’’
‘’എടി എവിടെടി നിന്റെ കണവൻ ഇവിടെ കൊറേ നേരായി ഞങ്ങള്‍ പോസ്റ്റായി നില്ക്കുനെ ‘’
“എന്റെ അച്ചു ഒന്നടങ്ങു.. അവൻ വരുന്നുണ്ട് നീ അല്ലെ അവനോട് കയർ എടുത്തുകൊണ്ടുവരാൻ പറഞ്ഞേ”
“ആ ദേ ആള് എത്തിയല്ലോ ഇപ്പോ സമ്മതനായല്ലോ”
അപ്പോഴാണ് കയർ കൊണ്ട് ടോണി വരുന്നേ..
“എന്റെ പൊന്നളിയ കയറു കിട്ടിയില്ല അത് വാങ്ങാൻ പോയതാണ്‌ ഇതിപ്പോ ശരിയാക്കാം സമാധാനപ്പെടു “
എന്താ ഇവിടെ നടക്കുന്നത് എന്നല്ലേ നിങ്ങടെ മനസ്സിൽ ഞാൻ പറഞ്ഞുതരാം അതിനു മുൻപ് ഞാൻ ആരാണെന്ന പറയണ്ടേ എന്റെ പേര് ആദം ജോൺ സാമുവേൽ സ്നേഹമുള്ളൊരു അച്ചൂന്ന് വിളിക്കും ഇന്ന് എന്റെ കോളേജിലെ ഫ്രഷേഴ്‌സ് ഡേ ആണ് അതിന്റെ കാര്യങ്ങൾ മൊത്തം എന്റെ തലയിലാ കാരണം ഞാൻ ആണ് ചെയര്‍മാന്‍ അതോണ്ട് രാവിലെ തൊട്ടുള്ള പണിയാണ്‌ ഞാൻ മാത്രം അല്ല ഇവരും… ഇവർ എന്ന് പറയുമ്പോള്‍ എന്റെ ഗാങ്
ആ മുകളിൽ ഇരിക്കുന്ന കുരങ്ങന്‍ ആണ് ഹിരൺ കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുന്ന ഒരിനം പ്രാന്തൻ എന്തിനും ഫസ്റ്റ് ഇവൻ ഉണ്ടാകും
പിന്നെ ദേ ഇ ഇരിക്കുന്ന രണ്ടു ലവ് ബേർഡ്‌സ് ടോണി ആൻഡ് വാമിക ഇനി രണ്ടെണ്ണം കൂടിയുണ്ട് അവരെ വഴിയേ പരിചയപ്പെടാം ആദ്യം ഇ ബാനർ ഒന്ന് കെട്ടിയുയർത്തട്ടേ
“വാമി നിരഞ്ജനും വേദയും എവിടെ രാവിലെ ഇവിടെ പിടിപ്പത് പണിയുണ്ടെന്ന് രണ്ടെണ്ണത്തിനും അറിയുന്നതല്ലെ എവിടെ പോയി കിടക്കാ അവർ “
‘’വേദ അമ്പലത്തിലേക് പോയിട്ടേ വരൂ പിന്നെ നിരഞ്ജൻ എവിടെയാണെന്നു എനിക്കും അറിയില്ല’’…
“ആ അവർ എപ്പോഴെങ്കിലും വരട്ടെ നിങ്ങൾ രണ്ടുപേരും അവിടെയിരുന്നു കുറുങ്ങാത്ത വന്നേ…. ഓഡിറ്റോറിയം സെറ്റ് ആക്കണം പത്തുമണിക് ജൂനിയേർസ്നെ കേറ്റാൻ ഉള്ളതല്ലേ”….
“ഈശ്വരാ കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന പെൺപിള്ളേർ വരണേ …” അതിനിടയിൽ ഹിരന്റേം ടോണിടേം കൂട്ടപ്രാർത്ഥനാ
“ദേ ഫ്രഷേഴ്‌സ് ഡേ ആണെന്ന് കരുതി ഇവിടെ കിടന്നു തോന്നിവാസം കാണിച്ചാൽ നിന്റെയൊക്കെ നട്ടെല്ല് ചവുട്ടി ഞാൻ വെള്ളമാക്കും”
വാമി രണ്ടിന്റേയും ചെവി പിടിച്ചു മുൻപോട്ട് നടന്നു
അവരുടെ ആ പോക്ക് കണ്ടു എനിക് ചിരി വന്നു …. നടത്തം മെല്ലെയാക്കി.. ഞാൻ എന്റെ കോളേജ് ഒന്ന് നോക്കി എന്തോ ഒരു കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ ഞാൻ മിസ് ചെയിലെ എന്നോർത്തപ്പോൾ ഒരു വിഷമം…
ഞാനറിയാതെ.. എന്റെ പഴയ ഓർമകളിലേക്ക് പോയി…. ഇതു വരെയുള്ള എന്റെ ജീവിതം ഒരു റീവൈൻഡ് പോലെ എന്റെ മുന്നിലേക്ക് എത്തി ആദം ജോൺ സാമുവല്‍ ജോൺ സാമുവല്‍ ന്റെയും ജയശ്രീ മേനോന്റെ ഒറ്റ പുത്രൻ….
അതെ അച്ഛനും അമ്മയും ഒരു പഴയ കോളേജ് പ്രണയത്തിന്റെ ബാക്കിപത്രം ആണ് സത്യക്രിസ്ത്യാനി ആയ ഒരു തീപ്പൊരി സഖാവിനെ പ്രേമിച്ച ഒരു

Leave a Reply

Your email address will not be published. Required fields are marked *