അനശ്വരം
Anaswaram | Author : AKH
“””എന്റെ പ്രിയപ്പെട്ടവൾക്കായി ഒരു പിറന്നാൾ സമ്മാനം…….. “”””
“”ഉം… “”അജിയുടെ വാക്കുകൾക്കു ആളൊന്നു മൂളി….
അധികം വൈകാതെ അജിയുടെ കാർ തോരണങ്ങൾ കൊണ്ടലങ്കരിച്ച കവാടത്തിലൂടെ ടൌൺ ഹാളിനു മുന്നിലെത്തിച്ചേർന്നു….
“””വെൽക്കം സാർ…. “””
ആ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകരിൽ മുഖ്യ അധ്യക്ഷൻ അജിയെ
ആ സ്റ്റേജിലേക്ക് സ്വീകരിച്ചിരുത്തി……
തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഒന്നും ആ ഹാളിൽ ഉണ്ടായിരുന്നില്ല….
സീറ്റുകളെല്ലാം ഫിൽ ആയിരുന്നുവെന്ന് മാത്രം ….
മുഖ്യ പ്രഭാഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ …. അവതാരിക…. ഫൈനലിസ്റ്റ്നെ പ്രഖ്യാപിച്ചു……
“”അനാമിക രാഗേഷ് “””
അജിയുടെ കൈയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുമ്പോഴും …
ഒരിക്കലും പ്രതീക്ഷിക്കാതെ കൈവന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിൽ ആ എൻജിനിയറിങ് സ്റ്റുഡന്റ് അനാമിക മുക്തയായിരുന്നില്ല…..
പുരസ്കാരം ഏറ്റുവാങ്ങി അജിയുടെ ആശംസകൾ സ്വീകരിച്ചു… പുഞ്ചിരിയോടെ നന്ദി പറഞ്ഞവൾ അജിയുടെ അരികിൽ നിന്നും… ഏവർക്കും നന്ദിയറിക്കുന്നതിനായി മൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് …. സുപരിചിതമായ വ്യക്തിയെ മുന്നിൽ കണ്ടതുപോലെ അജി ഒരു നിമിഷം അവിടെതന്നെ നിന്ന് പോയത് …….
വളരെ ലാഘവത്തോടെ അവനു മുന്നിൽ മൈക്കിലൂടെ അവളുടെ സന്തോഷം ആ ഹാളിലുള്ളവരോടായി അവൾ പങ്കുവെക്കുമ്പോൾ അജിയുടെ മിഴികളിൽ തെളിഞ്ഞു നിന്നത് അവളുടെ നേർത്ത മിഴികളായിരുന്നു……. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നാൽ തനിക്ക് സുപരിചിതമായ ആ മിഴികൾ ആരുടേതെന്നറിയാനായി അവന്റെ മനസ്സ് വെമ്പി………
ആശംസകളും നന്ദി പ്രശംസകളും എല്ലാം കഴിഞ്ഞ് ആ പോഗ്രാം അവസാനിച്ചു ആ സ്റ്റേജിന്റെ പടികൾ ഇറങ്ങുബോഴും അവന്റെ മനസ്സ് അവളാരെന്നുള്ള തിരച്ചിലിലായിരുന്നു……
ഹാളിലെ തിരക്കുകൾ ഒഴിഞ്ഞു സംഘടകരുമായി ചെറിയ കുശാലാന്വേഷണത്തിൽ നിൽക്കുമ്പോഴാണ് അജിയെ തിരക്കി ആ കോളേജ് സ്റ്റുഡന്റ് അജിക്കരികിൽ എത്തിച്ചേർന്നത് …..