എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Posted by

“”ആഹ് …ഞാനുമത് പറയാനിരിക്കയായിരുന്നു . “‘ വിധു ചിരിച്ചു .

“‘ചേച്ചീ … ഹൈറേഞ്ചിൽ പച്ചമീനൊന്നും കിട്ടില്ല . മീൻ ഇവിടുന്ന് വാങ്ങീട്ടു പോകാം . കുറച്ചു ഉണക്കമീനും പിന്നെ ബീഫും . .ചേച്ചിയിവിടെ നിക്ക് . ഞാൻ വാങ്ങീട്ട് വരാം “” ഊണ് കഴിഞ്ഞ് റോജി വിധുവിനെ റെസ്റ്റോറന്റിൽ നിർത്തി മാർക്കറ്റിലേക്ക് നടന്നു

“‘ ഹലോ … ഇവിടെ ..വാ “” പഴയൊരു വെസ്പ മുന്നിൽ വന്നു നിർത്തിയിട്ട് ഹെൽമറ്റ് പൊക്കി റോജിയവളെ വിളിച്ചു .

“‘ ഇതവിടം വരെയെത്തുമോ മോനെ .. അത്ര വലിയില്ലന്നു തോന്നുന്നല്ലോ “”‘ സ്‌കൂട്ടറിന്റെ പഴക്കം കണ്ടവൾക്ക് സംശയമായി .

“” ചേച്ചി കണ്ടോ … നല്ല മൈലേജുമുണ്ട് വലിയുമുണ്ട് . പണിതെടുത്തതാ . പുതിയ ബൈക്കൊന്നും വാങ്ങാൻ നമ്മുടെ കയ്യിൽ കാശില്ലേ ”’

റോജിയൊന്നിരപ്പിച്ചപ്പോൾ വിധു പുറകിൽ കയറി .

സ്‌കൂട്ടർ കുത്തനെയുള്ള ഹെയർപിൻ കയറ്റം കയറുമ്പോൾ വിധു പേടിയോടെ അവന്റെ വയറ്റിലൂടെ കയ്യിട്ട് ചേർന്നിരുന്നു ചേർന്നിരുന്നു

“‘ നല്ല സൂപ്പർ സീനറി ..നിന്റെ നാട് കൊള്ളാമല്ലോ റോജി ”’

“‘ ഇതൊന്നുമല്ല ചേച്ചീ … ശെരിക്കും പട്ടിക്കാട്ടിലാണ് വീട് . അടുത്ത സിറ്റി രണ്ട് കിലോമീറ്റർ പോണം . ജോലി കിട്ടിയിട്ട് വേണം വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് മാറാൻ “”

“‘ എനിക്കീ നാടാണ് ഇഷ്ടം . മഴയും കാറ്റും തണുപ്പും ഇടകലർന്ന കാലാവസ്ഥ .എന്തും വിളയുന്ന ഭൂമി , അതിൽ കൊച്ചൊരു വീട് “‘

“‘ഇതൊക്കെയാണോ ചേച്ചീടെ ഇഷ്ടം …എന്നാലെന്റെ വീടും നാടുമിഷ്ടപ്പെടും . “‘

“‘അതെന്നാ റോജി … അത്രയും സുന്ദരമാണോ ?”’

“””കണ്ടറിയാൻ പോകുന്നതല്ലേ … എന്തിനാ പറഞ്ഞറിയുന്നേ ? രണ്ട് ദിവസം കഴിയുമ്പോൾ ഈ പട്ടിക്കാട്ടിൽ നിന്ന് പോണോന്ന് പറയും ….ഹഹ “”

“”ഹേ യാതൊന്നുമില്ല …എന്തായാലും ഒരാഴ്ച കഴിഞ്ഞേ ഞാനെന്റെ നാട്ടിലേക്കുള്ളൂ ”” വിധുബാല അല്പം കൂടിയവനോട് ചേർന്നിരുന്നുകൊണ്ട് താഴെ , തങ്ങൾ പിന്നിട്ട റോഡ് വളഞ്ഞു പുളഞ്ഞു പോകുന്നതും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും നോക്കിക്കണ്ടു .

“” ദാമുവേട്ടാ … രണ്ട് ചായ “” ഒരു ചായക്കടക്ക് സമീപം നിർത്തി റോജി പറഞ്ഞപ്പോൾ വിധു സ്‌കൂട്ടറിൽ നിന്നിറങ്ങി ചുറ്റും നോക്കി .

നാലഞ്ച് കടകൾ അല്ലാതെ മറ്റൊന്നുമവിടില്ല.

ഒരു ചായക്കട , പലചരക്ക് കട , പോസ്റ്റ് ഓഫീസ് , ഒരു തയ്യൽ കട , പിന്നെയൊരു മുറുക്കാൻ കടയും .

””‘ റോജി … ഇവിടെ ടെക്സ്റ്റയിൽസ് ഒന്നുമില്ലേ ?”’ ചിന്തകളിലായിരുന്ന താൻ മാറ്റിയുടുക്കാൻ ഒന്നും വാങ്ങിയില്ലല്ലോയെന്നോർത്ത വിധു ഒരു ഞെട്ടലോടെ അവനോടു ചോദിച്ചു .

“” അയ്യോ ചേച്ചീ … ഇവിടെ കടയൊന്നുമില്ല . അതിനിനി എട്ടുപത്തു കിലോമീറ്റർ പോണം . നാളെ പത്രമെടുക്കാൻ പോകുമ്പോ വാങ്ങിക്കാം . ഒന്നുമില്ലേ മാറാൻ ?”’

“‘ ഇല്ല …തത്കാലം നിന്റെ വല്ലതും കാണുമോ ?”’

“‘ആ … മുണ്ടും ഷർട്ടുമുണ്ട് . പിന്നെ പാന്റ്സ് രണ്ടെണ്ണം ഉള്ളത് അഴുക്കാ . വീട്ടിൽ ചെന്നിട്ടലക്കിയുണങ്ങണം “‘

“‘ നാളെ കിട്ടൂല്ലോ … ഇന്നത്തേക്ക് അഡ്ജസ്റ്റ് ചെയ്യാം “”

”ആരാ റോജിയിത് ?”’ ചായക്കടക്കാരൻ ചായ കൊണ്ട് വന്നിട്ടവരെ നോക്കി .

“‘അമ്മാവന്റെ മോളാ ദാമുവേട്ടാ “‘ ഭരണിയിൽ നിന്ന് പപ്പടവട എടുത്തുകൊടുത്തിട്ട് റോജി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *