ഓക്കേ സർ എനിക്ക് സർനെ വിശ്വാസമാണ് ….
അവനു ആ കോബ്രക്ക് ………
അവന് പുറത്തു വന്നേ മതിയാകു …..
അവൻ ആർക്കോ വേണ്ടിയാണ് വർക്ക് ചെയ്യുന്നത് ….
അയാളുടെ ഒരു കൺസൈന്മെറ്റ് ഞങ്ങൾ പൊക്കി …
നോർത്ത്ഷോർ ഷിപ്‌യാർഡിൽ നിന്നും….
അതുകൊണ്ട് അവന് വന്നേ മതിയാകു ….
സർ …,,,,,
അതു ചെയ്തത് നിങ്ങൾ ആണോ….???
ഇതെല്ലാം പറയാൻ ആണ് സർ ഞാൻ വന്നത് ….
ഒക്കെ വിഷ്ണു …. ധൈര്യമായി പറഞ്ഞോളൂ ….
സർ ആ കൺസൈന്മെറ്റ് ഇപ്പോ എവിടെ ഉണ്ട് …???
അത് എടുക്കാൻ അവൻ എന്തു വില കൊടുത്തും വരും ….
അവൻ വെളുത്തിട്ടാണ് … ഏകദേശം ആറടി പൊക്കം ഒത്ത വണ്ണം …
പിന്നെ ആയോധന കലയിൽ അസാമാന്യ കഴിവ്വ് ഒക്കെ ഉണ്ട് …..
പിന്നെ അവൻ്റെ ഫോട്ടോ എൻ്റെ കൈയിൽ ഉണ്ട് …..
ഞാൻ അത് തരാം ….
അത് തന്നാൽ എനിക്ക് ആ കൺസൈന്മെറ്റ് തരുമോ…???
യെസ് ഷുവർ ….
തന്നിരിക്കും ……
ഇതു മാത്രം ആണോ വിഷ്ണുവിൻ്റെ ഡിമാൻഡ് ….
അതെ …. ഇതു മാത്രമേ ഉള്ളു ….
അത് അംഗീകരിച്ചാൽ ഞാൻ അവൻ എവിടെ ഉണ്ടെന്ന് വരെ കാണിച്ചുതരാം ….
ഡീൽ ….. ഇനി ഫോട്ടോ കാണിക്കു ….
വിഷ്ണു തൻ്റെ ഫോൺ എടുത്തു …. എന്തൊക്കെയോ ഓപ്പൺ ചെയ്തു ….
നോക്കിക്കോളൂ സർ എന്നും പറഞ്ഞ്…
ചാൾസിന് തൻ്റെ ഫോൺ കൊടുത്തു ……
ചാൾസ് ഒരു ചിരിയോടെ ഫോൺ വാങ്ങിച്ചു …….
എന്നാൽ ആ ചിരി മായാൻ അതികം നേരം വേണ്ടി വന്നില്ല ….
ചാൾസ് ആ ഫോട്ടോ കണ്ടതും … ഭയവും അതോടൊപ്പം ആശങ്കയും നിറഞ്ഞു ….
ചാൾസ് ആ സത്യം മനസിലാക്കി ……
ചാൾസിൻ്റെ മുഖം മാറിയതും ….. അയാളുടെ ബോഡി ഗാർഡ്‌സ് പെട്ടന്ന് അയാളുടെ അടുത്തേക്ക് വന്നു ….
കില് ഹിം …..കില് ഹിം …..
എന്ന് വിഷ്ണുവിനെ നോക്കി ചാൾസ് അലറി ….
അത് കേട്ടതോടെ മല്ലന്മാരിൽ ഒരുത്തൻ വിഷ്ണുവിൻ്റെ നേരെ പാഞ്ഞു ….