അളിയൻ ആള് പുലിയാ 6 [ജി.കെ]

Posted by

എന്നെയും ചേട്ടത്തിയെയും ഫാരിയെയും ചേട്ടനെയും കൊണ്ട് എറണാകുളത്തെ തിരക്കിൽ കൂടി സുനീർ വണ്ടി പായിച്ചു സ്റ്റേഷനിൽ എത്തുമ്പോൾ അനൗൺസ്‌മെന്റ് മുഴങ്ങി കേൾക്കുന്നു…..ഞങ്ങളിറങ്ങി പ്ലാറ്റഫോം മുറിച്ചു കടക്കണ്ട….ഗേറ്റിനടുത്ത് തന്നെ….ഞാൻ ആകെ ക്ഷീണിതനാണ്….രാവിലെ മുതലുള്ള ഊക്ക്…ഓട്ടം ഇതെല്ലം ക്ഷീണിതനാക്കിയിരിക്കുന്നു…..കോച്ചു പൊസിഷൻ നോക്കി…..സമയം അഞ്ചു അമ്പത്തിനാല്…..ഇപ്പോഴെത്തും…..സുനീർ ഞങ്ങളെ ഇറക്കിയിട്ട് വണ്ടി പാർക്കിങ്ങിലൊതുക്കി…..കറക്ട് സമയം ഒന്നും ഇന്ത്യൻ റെയ്ൽവേയ്ക്കില്ലല്ലോ……അഞ്ചു അമ്പത്തിയഞ്ചിന് എത്തേണ്ടുന്ന വണ്ടി എത്തിയില്ല….അനൗൺസ്‌മെന്റ് മാത്രം….തൃപ്പുണിത്തുറ കഴിഞ്ഞു കാണാത്തതെ ഉള്ളായിരിക്കും…..ഫാറൂഖിക്ക പറഞ്ഞു…..”എന്താ ബാരി അവനൊരു മനം മാറ്റം….”

“അവനു ഒരുപാട് പ്രയാസമുണ്ട് ഇക്ക….അവനിങ്ങനെ ആയതിൽ…..ഞാൻ പകുതിക്ക് നിർത്തിയിട്ട ചേട്ടത്തിയെ നോക്കി…നമുക്ക് സമയം പോലെ സംസാരിക്കാം…..

“ഊം …ഫാറൂഖിക്ക ഒന്ന് മൂളി….

“സുനീർ വണ്ടി ഒതുക്കി ഞങ്ങളുടെ അരികിലേക്ക് വന്നു……ബാംഗ്ലൂർ എക്സ്പ്രസ്സ് ചൂളം വിളിച്ചുകൊണ്ട് എറണാകുളം ടൗണിൽ എത്തിച്ചേർന്നു…….ഞങ്ങളുടെ കോച്ച് പൊസിഷനില് ആയതിനാൽ അല്പം മുന്നോട്ട് നടക്കേണ്ടി വന്നതേയുള്ളൂ…..ഞങ്ങൾ അകത്തു കയറി….വാതിലിനടുത്തു തന്നെ സീറ്റ്…സാധനങ്ങൾ വച്ച്…..”കൊച്ച….ഞാൻ മുകളിലാണെ…ഫാരി പറഞ്ഞു…..”ഓ….ആയിക്കോട്ടെ…..ഞാൻ മൂളി….”മോളെ സൂക്ഷിച്ചോണേ…ഫാറൂഖിക്ക പറഞ്ഞു….ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ സുനീറിൽ നിന്നും ഇറ്റു വീണതുപോലെ……അവൻ പരിസരം പോലും മറന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു…..”എന്താടാ ഇത്…..ശ്ശേ….ആള്ക്കാര് നോക്കുന്നു…..ഞാനങ്ങു വരില്ലേ…..എന്നിട്ടു കാണാം…അവൻ നാളെ പോകുകയാ…ഞാൻ ഫാറൂഖിക്കയെ നോക്കി പറഞ്ഞു….എന്റെ തൊണ്ടയും ആ സ്നേഹപ്രകടനത്തിൽ അല്പം ഇടറി….”ഞാൻ പറഞ്ഞത് അളിയൻ മറക്കരുത്…..എനിക്ക് വേണ്ടി…..പ്ലീസ്…അവൻ ഏങ്ങലടിച്ചു കൊണ്ടാണ് അത് പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *