ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നപ്പോൾ ബാബു അടുത്തു വന്നു പറഞ്ഞു.
” ഈ രാത്രി നീ ആസ്വദിച്ചു എന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഇനിയെന്നാണ് ഇതേപോലെ കൂടുന്നത് എന്ന് ഞാൻ പറയാം. പക്ഷേ അടുത്ത തവണ കാണുമ്പോൾ ആഷിയും കൂടെ കാണും”.
ഞാൻ തലകുലുക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ബാബു പിന്നിലേക്ക് മാറിയപ്പോൾ യൂസഫ് ഡോറിന്റെ അടുത്തേക്ക് വന്നു.
” ഗുഡ് നൈറ്റ് ” ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു. എന്നിട്ട് തല അകത്തേക്ക് എന്റെ ചുണ്ടിൽ ചുംബിച്ചു. ഒരു മിനിറ്റോളം എന്തോ അത് നീണ്ടുനിന്നു. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. ഒടുവിൽ അവൻ മാറിയപ്പോൾ ഞാൻ ദേഷ്യത്തോടെ അവനോട് പറഞ്ഞു.
” നിനക്ക് വട്ടാണോ യൂസഫ് വാച്ച്മാൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ. അയാൾക്ക് നമ്മളെ കാണാം”.
” പേടിക്കേണ്ട അയാൾ നല്ല ഉറക്കത്തിലാണ്” അതും പറഞ്ഞ് അവൻ ബാക്കി മൂന്നു പേരോടൊപ്പം ചേർന്ന് നടന്നു തുടങ്ങി.
അവർ നടന്ന ദൂരെ എത്തുന്നിടം വരെ ഞാൻ കാറിൽ കാത്തിരുന്നു. വാച്ച്മാൻ നല്ല ഉറക്കത്തിലാണ്. രണ്ടുമൂന്നു മിനിറ്റ് ഇവിടെ കാത്തിരുന്നിട്ട് അയാളുടെ അടുത്തേക്ക് ചെന്ന് ഗേറ്റ് തുറക്കാൻ പറയാം എന്ന് കരുതി. പെട്ടെന്ന് അയാൾ കണ്ണുതുറന്നു എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
” ഗേറ്റ് തുറക്കൂ” ഞാൻ പറഞ്ഞു.
അയാൾ ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റ് വന്ന് ഗേറ്റ് എന്റെ കാറിനു വേണ്ടി തുറന്നു തന്നു. ഞാനെന്റെ കാർ അകത്തേക്ക് കയറ്റി നിർത്തി എന്തോ കാരണത്താൽ അയാളോട് പറഞ്ഞു.
” നിങ്ങൾ ഉറങ്ങാൻ പാടില്ലെന്ന് അറിയില്ലേ നിങ്ങൾ ഒരു രാത്രി കാവൽക്കാരനല്ലേ രാത്രി മുഴുവൻ നിങ്ങൾ ഉണർന്നിരിക്കേണ്ടതല്ലേ”
” പേടിക്കേണ്ട മേഡം എന്റെ കണ്ണുകൾ മാത്രമേ അടച്ചു വച്ചിരുന്നുള്ളൂ കാണേണ്ടതെല്ലാം ഞാൻ കാണുന്നുണ്ട് ” അയാൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ കാർ മുന്നോട്ടു എടുത്തു എന്റെ പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും അവിടെത്തന്നെ നിന്ന് എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.