❤️അനന്തഭദ്രം 10❤️ [രാജാ]

Posted by

ആ രാത്രി അത്യാവശ്യമായി കാണാണമെന്നും പറഞ്ഞ് എന്നെക്കൊണ്ട് അയാൾ രാമചന്ദ്രനെ വിളിപ്പിച്ചു…നടേശന്റെ നിർദ്ദേശപ്രകാരം ഞാനാണ് രാമചന്ദ്രനേയും കുടുംബത്തെയും അന്നവിടെ ആ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചത്….. എല്ലാവരെയും ഒരു റോഡപകടകം എന്ന് തോന്നിപ്പിക്കും വിധം നടേശൻ കരുതി കൂട്ടി നടപ്പിലാക്കിയ കൊലപാതകം….കാശിനു വേണ്ടി ഞാനും അതിനു കൂട്ട് നിന്നു…..
ആ സംഭവത്തിന് ശേഷം നടേശൻ എന്നെ നാട് കടത്തി….ഒരിക്കലും ഇങ്ങോട്ട് ഇനി തിരിച്ചു വരരുതെന്നും,, വന്നാൽ കൊന്ന് കളയുമെന്നായിരുന്നു ഭീക്ഷണി……””

 

 

“”ഇന്ന് വൈകുന്നേരം ഇയാള് വന്ന് ഭദ്രയെ കണ്ട് എല്ലാ സത്യങ്ങളും പറഞ്ഞിരുന്നു….എല്ലാം അറിഞ്ഞ ഭദ്ര ആകെ തളർന്നു പോയി….പാവം അവളെ അശ്വസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല….. എത്രയും പെട്ടന്ന് നിന്നെ വിവരങ്ങളറിയിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്….പക്ഷെ അതിനുള്ള സാവകാശം പോലും ഞങ്ങൾക്ക് കിട്ടിയില്ല… അപ്പോഴേക്കും നടേശനും ആൾക്കാരും അവിടെ എത്തിയിരുന്നു…..””

 

എന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് സെലിൻ കാര്യങ്ങൾ വിശദീകരിച്ചു…

 

“”ഞാൻ നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ നടേശന്റെ ആൾക്കാർ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു….. ഞാൻ ഭദ്ര മോളെ കാണാൻ എത്തിയതും എല്ലാ സത്യങ്ങളും മോളോട് പറഞ്ഞുവെന്നും അവർക്ക് മനസ്സിലായി….. അവരുടെ കയ്യിൽ നിന്നും ഭദ്രയെയും ഈ കുട്ടിയേയും രക്ഷിക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു…… അവരുടെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ടാണ് അന്നേരം ഞാൻ രക്ഷപ്പെട്ടത്….. ഭദ്ര മോള് പറഞ്ഞതനുസരിച്ച് എത്രയും വേഗം രാജശേഖർ സാറിനെ വിവരങ്ങളറിയിക്കാനായിരുന്നു എന്റെ ശ്രമം….എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നു നടേശന്റെ ആൾക്കാർ….അവരുടെ കയ്യിൽ അകപ്പെടാതെ സാറിന്റെ അടുത്തെത്താൻ ഞാൻ വൈകിപ്പോയി….ഇല്ലെങ്കിൽ ഇന്നിപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കിലല്ലായിരുന്നു……”‘

 

അതും പറഞ്ഞ് അയാൾ വിതുമ്പി കരയാൻ തുടങ്ങി…

 

“”ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് പതിനഞ്ച് വർഷം വേണ്ടി വന്നു അല്ലേ….വർഷങ്ങൾക്ക് ശേഷം തിരിച്ചറിവ് ഉണ്ടായി ഇപ്പോൾ വന്ന് എല്ലാം ഏറ്റു പറഞ്ഞാൽ നിങ്ങൾ കുറ്റക്കാരനല്ലതാകുമോ….??.. നിങ്ങളെ ഞങ്ങളെങ്ങനെ വിശ്വസിക്കും…..””

Leave a Reply

Your email address will not be published. Required fields are marked *