ഞങ്ങൾ നിന്നിരുന്ന ഫ്ലോറിൽ തന്നെ എൻഡിൽ നഴ്സിംഗ് സ്റ്റാഫിന്റെ ഒരു ഡ്രെസ്സിങ് റൂം ഉള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടു….ആ ഭാഗത്ത് cctv ക്യാമറയുടെ വിഷൻ ഇല്ല…ദിവാകരന്റെ സഹായത്തോടെ ആ മുറിയിൽ കയറി ഞാൻ ഒരു ഷർട്ട് സംഘടിപ്പിച്ചു…..വസ്ത്രം മാറി ഇറങ്ങിയ ഞാൻ ദിവാകരനെയും കൂട്ടി ഹോസ്പിറ്റലിന്റെ വെളിയിൽ കടക്കാൻ നോക്കി… സിസ്റ്റേഴ്സ് ആരെങ്കിലും അന്വേഷിച്ച് റൂമിൽ വന്നാൽ ഞാൻ അവിടെ ഇല്ലന്ന് മനസ്സിലാക്കും,,, അതിന് മുൻപ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിൽ നിന്നും കടക്കണമായിരുന്നു…..
അല്പം പണിപ്പെട്ടാണെങ്കിലും ഞങ്ങൾ അത് സാധിച്ചു… പുറത്ത് പാർക്ക് ചെയ്തിരുന്ന ശരത്തിന്റെ ജീപ്പിൽ ഞങ്ങൾ ചെന്ന് കയറി……
ദിവാകരനെ ഞാൻ ശരത്തിനെ പരിചയപ്പെടുത്തി… അയാൾ പറഞ്ഞ സത്യങ്ങളും ഞാൻ അവനെ അറിയിച്ചു……
എന്നാൽ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യത്തിലുള്ള ആശങ്കയായിരുന്നു ശരത്തിനെ അലട്ടിയിരുന്നത്…..
‘”അനന്തു നീ ഞാൻ പറയുന്നതെന്ന് കേൾക്ക്…..നിന്റെ കൂടെ വരാൻ പേടിയുണ്ടായിട്ടല്ല….പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ…കിട്ടിയ വിവരം ഞാൻ ശേഖർ സാറിനെ അറിയിച്ചിട്ടും ഉണ്ട്… അത് പോരെ ഇപ്പോൾ… വെറുതെ ഒരു റിസ്ക് എടുക്കണോ…..ശേഖർ സർ ഇതറിഞ്ഞാൽ നമ്മളോട് ദേഷ്യപ്പെടും….””
“”എന്റെ പെണ്ണിന്റെയും അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിന്റെയും ജീവൻ വച്ച് എനിക്കൊരു റിസ്ക് എടുക്കാൻ പറ്റില്ല….പോലീസ് എത്താൻ വൈകുന്ന ഓരോ നിമിഷത്തിനും എന്റെ ഭദ്രയുടെയും കുഞ്ഞിന്റെയും ജീവന്റെ വിലയുണ്ട്…എനിക്ക് അങ്ങോട്ട് പോയെ പറ്റൂ…..””
എന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശരത്തിന് മറുതൊന്നും പറയാൻ ഉണ്ടായിരുന്നില്ല….അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു….ആക്സിലെറ്ററിൽ കാൽ അമർന്നു… നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഞങ്ങളുടെ ജീപ്പ് കുതിച്ചു പാഞ്ഞു…..